Saturday, 6 October 2018

ഒറ്റത്തുള്ളി പെയ്ത്ത് എഴുത്തുകാരൻ : അജിത് കുമാർ ആർ


#പുസ്തക_പരിചയം - 34

ഒറ്റത്തുള്ളി പെയ്ത്ത്
എഴുത്തുകാരൻ : അജിത് കുമാർ ആർ

സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഒറ്റ നോട്ടത്തിൽ കൗതുകം തോന്നിയ ചെറിയ വരികൾ ആരുടെതെന്ന് അറിയാൻ ശ്രമിച്ചു അവസാനം അദ്ദേഹവുമായി പരിചയപെട്ടു. യുവ കവി, പരസ്യ സംവിധായകൻ അജിത് കുമാർ ആർ. !!!

ബുക്ക് ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എല്ലാ പേജിലും രണ്ടു വരി വെച്ച് കുരുകര കവിതകൾ..
ആദ്യ കാഴ്ചയ്ക്ക് അത്രയേറെ ഭംഗി തോന്നാത്ത വരകൾ..!

രണ്ടും കല്പിച്ചു വായിച്ചു തുടങ്ങി!!!

ആദ്യ വരികൾ,

"നിന്റെ വീട് കഴിയും വരെ
ഇന്നും ഞാൻ ഒഴിച്ചിടാറുണ്ട്
എന്റെ കുടയുടെ പാതി"

ഒരു റീസെന്റ് തേപ്പ് കഴിഞ്ഞതുകൊണ്ടവണം അതങ്ങു നെഞ്ചിൽ കൊളുത്തി ;)

പിന്നെ ഓരോ കവിതകളും ശ്രദ്ധിച്ചു ഞാൻ..

എന്നും കാണുന്ന കേൾക്കുന്ന അനുഭവിക്കുന്ന സാധാരണയയുള്ള പല കാര്യങ്ങളും വളരെ സൂക്ഷ്മമായി പ്രതിപാദിചിരിക്കുന്നു..

കുറിക്കു കൊള്ളുന്നവ ഒരുമുറം...
ഒരിറ്റു നോവിക്കുന്നവ ഒരു പറ..
നെഞ്ചിൽ പ്രണയം തിളപ്പിക്കുന്നത് ഒരറയോളം...

ചിലതൊക്കെ ഇഷ്ടപെടാത്തതായും ഉണ്ട് ..
എല്ലാം ഇഷ്ടപെടുന്ന മനുഷ്യരുണ്ടോ ??

ആദ്യം തോന്നിയ പുച്ഛം പതിയെ ബഹുമാനമായി..
പ്രണയമായി. അത്ര മികവില്ലെന്നു കരുതിയ ചിത്രങ്ങൾ കഥ പറഞ്ഞു തുടങ്ങി..

വളരെ നല്ല ഒരു പുസ്തകം...
എന്റെ ശേഖരത്തിലെ എനിക്ക് പ്രിയപ്പെട്ടതായി മാറ്റിവെക്കപ്പെടാൻ പോകുന്നൊരു പുസ്‌തകം..
ഞാൻ എന്റെ പ്രിയപ്പെട്ടവരെ വായിക്കാൻ നിർബന്ധിക്കാൻ പോകുന്നൊരു പുസ്തകം..
എന്നിങ്ങനെ പോകുന്നു എനിക്ക് നൽകാൻ തോന്നുന്ന വിശേഷണങ്ങൾ..

ഹൈക്കു കവിതകളാൽ ഞാൻ ആദ്യമായി നനഞ്ഞതും ഈ ഒറ്റത്തുള്ളി പെയ്ത്തിൽ തന്നെയാണ്...

പലവട്ടം കണ്ടിട്ടും നാം കാണാതെപോകുന്ന ചിത്രങ്ങളെയും മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍പോലെ പാഞ്ഞുപോകുന്ന ചിന്തകളെയും
കുറഞ്ഞ വരികളില്‍ ഒതുക്കി ഒരു കൊച്ചുഫ്രെയിമിലാക്കി എഴുത്തില്‍ വിസ്മയം തീര്‍ക്കുകയാണ് അജിത് കുമാർ
തിരക്ക് പിടിച്ച ലോകത്ത് ഈ സമയമില്ലാത്തകാലത്ത് ഒരു വന്‍ കവിതയെഴുതി
വായനക്കാരനെ മുഷിപ്പിക്കാതെ കുറഞ്ഞ വരികള്‍ കൊണ്ട് ലക്ഷ്യം കാണുന്ന ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും അത് അധികമാകില്ല.....

#ഒറ്റവാക്കില്‍...,
ചെറിയകളി വലിയവിജയം..
ചെറുതുള്ളിയിലെ വിസ്മയ കടൽ..

വരികൾ : മുജീബ് റഹ്‌മാൻ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment