#പുസ്തക_പരിചയം - 37
🖥 മാസ്റ്ററിംഗ് ഓട്ടോ കാഡ്
✒ ഇൻഫോ കൈരളി..
കംപ്യൂട്ടർ എയ്ഡഡ് ഡിസൈനിംഗ് ( CAD ) എന്ന ആധുനിക കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത സോഫ്റ്റ് വെയറിനെ 45 ഭാഗങ്ങളിലായി, ഒരു CAD ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട, ടൂളുകളും, കമാൻഡുകളും ഉൾകൊള്ളിച്ചും, ഓട്ടോ കാഡ് എന്ത്, എന്തിന്, എങ്ങനെ എന്നതിനേപ്പറ്റിയും വിവരിക്കുന്ന ബൃഹത്തായ പുസ്തകം.
ഇന്ന് ആധുനിക സമൂഹത്തിൽ ടെക്നിക്കൽ ഡ്രോയിംഗുകളാണ് എഞ്ചിനീയർമാർക്കും ഡിസൈനർമാർക്കും ഇടയിലെ പ്രധാന ആശയ വിനിമയ മാദ്ധ്യമം. നാളെ കളുടെ നവീനതയ്ക്ക് ഴെിച്ച് കൂടാനാവാത്ത ടെക്നിക്കൽ ട്രോയിംഗുകൾ പ്രധാനമായും സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ മേഘലകളിൽ അനന്തമാണ്.
ITI,Diploma യുള്ള യുവതി യുവാക്കൾക്ക് വളരെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന ആയാസ രഹിതവും, പ്രശംസനീയമാം വിധം പ്രചാരമേറിക്കൊണ്ടിരിക്കുന്നതും, ലക്ഷങ്ങൾ ശബളം വാങ്ങാൻ സാധിക്കുന്നതുമായ ഒരു വൈറ്റ് കോളർ ജോബാണ് ഡിസൈനിംഗ് & ട്രാഫ്റ്റിംഗ്.
ഒരു പുസ്തകം പരിചയപ്പെടുത്തുക എന്നതിലപ്പുറം നമ്മുടെ നാട്ടിലെ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക്
ഈ മേഘലകളിൽ കടന്ന് വരാൻ അവസരമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
വരികള്‍ : Sinaj M Ukkash
Snr MEP draftsman
Al Jaber engineering
Doha Qatar.
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി










