#പുസ്തക_പരിചയം - 24
പുസ്തകത്തിന്‍റെ പേര്: വിശ്വാസവും ജീവിതവും
ഗ്രന്ഥകാരന്‍ : ഡോ. യൂസുഫുല്‍ ഖറദാവി
വിവര്‍ത്തകന്‍ : പ്രൊഫ. കെ.പി കമാലുദ്ദീന്‍
പ്രസാധകര്‍: ഐ.പി.എച്ച്.
വില : 100 രൂപ.
ഡോ. യൂസുഫുല്‍ ഖറദാവിയുടെ 1969 ല്‍ പ്രസിദ്ധീകരിച്ച 'അല്‍ ഈമാനു വല്‍ ഹയാത്ത്' എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണിത്. വിശ്വാസത്തിന്‍റെ അന്തസത്ത വെളിച്ചത്ത് കൊണ്ടു വന്ന് ജീവിതത്തില്‍ ഇഴുകി ചേര്‍ക്കാനുള്ള പ്രചോദനമാണ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഇസ്ലാമിലുള്ള വിശ്വാസം മനുഷ്യ ജീവിതത്തിലുളവാക്കുന്ന സദ്ഫലങ്ങള്‍ വ്യക്തിയുടേയും സമൂഹത്തിന്‍റേയും സംസ്കരണത്തിലും ഭൗതീകവും ആത്മീയവുമായ പുരോഗതിയിലും അത് വഹിക്കുന്ന പങ്ക്, വിശ്വാസരാഹിത്യത്തിന്‍റെ ദൂശ്യങ്ങള്‍ എന്നിവയാണ് കൃതിയുടെ രത്ന ചുരുക്കം. സാധാരണ ഗതിയില്‍ ഈ വിഷയത്തിലുള്ള വരണ്ടതും ഉണങ്ങിയതുമായ ചിന്തകള്‍ക്ക് മുകളില്‍ തീര്‍ത്തും വ്യത്യസ്ഥമായൊരനുഭൂതിയാണ് വായനക്കാരന് ഖറദാവിയുടെ തൂലിക സമ്മാനിക്കുന്നതെന്ന് കൃതിയിലൂടെയൊന്നു സഞ്ചരിച്ചാല്‍ വ്യക്തമാകും.
ഭാഷാ ശൈലിക്ക് വല്ലാത്തൊരു പ്രത്യേകത കാണാം. അത് അനുവാചക ഹൃദയങ്ങളില്‍ അള്ളിപ്പിടിക്കാനുതകുനതാണ്. ഇത് കൂടുതല്‍ പ്രകടമാകുന്നത് മൂല കൃതിയിലാണെന്നു മാത്രം. വെറും വായനയിലുപരി പ്രബോധന ദൗത്യം നിര്‍വഹിക്കുന്ന കൃതി കൂടിയാണിത്.
ചര്‍ച്ച ചെയ്യുന്ന വിഷയം ഖുര്‍ആന്‍ വാക്യങ്ങള്‍ നിരത്തി വിശദീകരിക്കുന്ന രീതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വായനാ സുഖം നല്‍കുന്നത് അര്‍ത്ഥവത്തായ കവിതാശകലങ്ങളുടെ കടന്നു വരവാണ്. എന്നാല്‍ കവിതകളുടെ ആശയം ഗദ്യ രൂപത്തിലാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മൂല കൃതിയിലെ പ്രസംഗ ശൈലി ഏറെക്കുറെ മാറ്റം വരാതെ തന്നെ വിവര്‍ത്തന കൃതിയിലുള്‍പ്പെടുത്തി വിവര്‍ത്തകന്‍ ഗ്രന്ഥകാരനോട് നീതി പുലര്‍ത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍, വിശ്വാസത്തെ കുറിച്ച് അറിവും പ്രബോധന ദൗത്യവും ചിന്തയും സമഗ്രവും എന്നാല്‍ ഏറ്റവും ലളിതവുമായി നല്‍കുന്ന അമൂല്യ വിവര്‍ത്തന ഗ്രന്ഥമാണ് 'വിശ്വാസവും ജീവിതവും'. അതിനാല്‍ തന്നെ ഓരോ വ്യക്തിയും ജീവിതത്തില്‍ നിര്‍ബന്ധമായും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് 'വിശ്വാസവും ജീവിതവും'.
വരികൾ : നാസിഹ് നജാത്ത്
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment