Sunday, 31 December 2017



ഗ്രുപ്പ് അംഗങ്ങളുടെ പരിശ്രമഫലമായി മികവുറ്റ ഒരുപിടി നല്ല ഓഫ് ലൈൻ ഓൺ ലൈൻ പ്രവർത്തനങ്ങൾ കാഴ്‍ച വെക്കാൻ എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മക്ക്  കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് 2017 കടന്നുപോവുന്നത്

വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു കൊണ്ടാണ് ഈ വർഷം ആരംഭിച്ചത്.

ഫേസ്ബുക്ക് ചർച്ചകളിൽ നിന്ന് യാഥാർഥ്യമായ ഒരു പ്രവർത്തനമാണ് നമ്മുടെ നാട്ടിലെത്തുന്ന യാത്രക്കാർക്ക് ദാഹമകറ്റാൻ കുടിവെള്ള ക്യാനുകൾ സ്ഥാപിക്കാൻ കഴിഞ്ഞത്.

ചെറുപ്പക്കാരിലും യുവാക്കളിലും നിരാലംബരായവരുടെയും അഗതികളുടെയും രോഗികളുടെയും നേർ ചിത്രം തുറന്നു കാട്ടാൻ മരിയസദനത്തിൽ സ്നേഹസായാഹ്നം സംഘടിപ്പിച്ചു കൂടാതെ  കരുണ അഭയ കേന്ദ്രത്തിൽ രണ്ടാമത് ഈദ് മീറ്റും നടത്തി.

ഓൺലൈൻ ലോകത്തെ ചൂടേറിയ ചർച്ചകൾക്കും സൗഹൃദങ്ങളെ തെല്ലും  പോറലേല്പിക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമായിരുന്നു വഗമണിന്റെ കുളിരിൽ ജീവിത  തിരക്കുകൾ മാറ്റി വെച് ആഘോഷ പൂര്വമാക്കിയ സൗഹൃദ രാവ്

പകർച്ചവ്യാധികൾ
ഈരാറ്റുപേട്ടയിൽ വ്യാപകമായ സഹചര്യത്തിൽ മുൻസിപ്പാലിറ്റിയുടെ പ്രതിരോധ മരുന്നു വിതരണത്തിൽ പങ്കാളിയാവാനും എന്റെ ഈരാറ്റുപേട്ടയിൽ അംഗങ്ങൾ മുന്നോട്ട് വന്നു.

ഈരാറ്റുപേട്ടയിൽ ഭരണ സ്തംഭനം നിലനിന്ന സാഹചര്യത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളെ ഒരു വേദിയിൽ ഒരുമിച്ചു കൊണ്ടു വന്ന് പരിഹാരങ്ങൾ തേടാൻ ശ്രമിച്ചു. വ്യാപാർഭവനിൽ നടന്ന പ്രോഗ്രാമിൽ ഒരുപാട് ആളുകൾ പങ്കെടുത്തു.

ഗവണ്മെന്റ് ജോലി എന്ന ലക്ഷ്യവുമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് IMAGE മായി സഹകരിച്ച് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് Ldc മോഡൽ പരീക്ഷ നടത്തി. 2016 ഡിസംബറിൽ LDC പരീക്ഷയ്ക്കായുള്ള സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചിരുന്നു

അധ്യാപകദിനത്തിൽ റിംസ് ഹോസ്പിറ്റലുമായി ചേർന്ന് ഗുരുവന്ദനം എന്ന പേരിൽ അധ്യാപകരെ ആദരിച്ചു.

ഈരാറ്റുപേട്ട KSRTC ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ ഇരിപ്പിടസൗകര്യമില്ലാതിരുന്ന സാഹചര്യത്തിൽ  ഗ്രൂപ്പ് അംഗങ്ങൾ മുന്കൈയെടുത്ത് ആവശ്യമായ കസേരകൾ വാങ്ങി നൽകി

ഒരുപിടി മികവുറ്റ ഓഫ്‌ ലൈൻ / ഓണ്ലൈൻ മേഖലയിലെ പ്രവർത്തനങ്ങൾ ഗ്രുപ്പ് അംഗങ്ങളുടെ സഹകരണത്തോടെ ചെയ്യാൻ സാധിച്ചു. എന്ന സംതൃപ്തിയിലും വരും നാളുകളിലെ ഉത്തരവാദിത്വബോധം ഓരോ അംഗങ്ങളിലും കടമയായി മാറുന്നു.

2017 ചുരുക്കത്തിൽ താഴെ,

ജനുവരി 29, 2017 - വിദ്യാഭ്യാസ അവാർഡ് വിതരണവും ലോഗോ പ്രകാശനവും

ഫെബ്രുവരി 2017- യാത്രക്കാർക്ക് കുടിവെള്ളം
ഫെബ്രുവരി
 2017-ഫെബ്രുവരി വേനൽ കാഴ്ചകൾ ഫോട്ടോമത്സരം

മാർച്ച് 4 , 2017 - മരിയ സദനത്തിലെ അന്തേവാസികളുടെ ഒപ്പം.

മാർച് 18, 2017 - സൗഹൃദ രാവ്  @ വാഗമൺ

മാർച് 31, 2017 - എന്റെ ഈരാറ്റുപേട്ട ക്രിക്കറ്റ് ടീം

മാർച് 2017 ഷെയർ എ ബുക്ക്

ഏപ്രിൽ 19, 2017 - ജനകീയ വികസന ഫോറവുമായി ചേർന്ന് താലൂക്ക് ഹോസ്പിറ്റലിന്ന് വേണ്ടി ഒപ്പ് ശേഖരണം

മെയ് 14, 2017 - മരം ഒരു വരം പദ്ധതി.

മെയ് 31, 2017 - ഡെങ്കി പ്രതിരോധ മരുന്ന് വിതരണം

ജൂൺ 26, 2017 -  ഈദ് മീറ്റ് 2  - കരുണ അഭയകേന്ദ്രം

ജൂലൈ 23, 2017 -  എന്റെ ഈരാറ്റുപേട്ട എന്റെ മുൻസിപ്പാലിറ്റി - മുൻസിപ്പാലിറ്റി ഭരണ സ്തംഭനം സംവാദം

ജൂലൈ 30, 2017 - ഹർത്താൽ ഗാനമേള @എന്റെ ഈരാറ്റുപേട്ട

ഓഗസ്റ്റ് 11, 2017 - PSC മോഡൽ പരീക്ഷ

സെപ്റ്റംബർ 5, 2017 -  ഗുരുവന്ദനം

നവംബർ 12 2017 - KSRTC ക്ക് ഇരിപ്പിടവും വെളിച്ചവും ഒരുക്കി എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ

രചനകളെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന പോസ്റ്റ് ഓഫ് ദി വീക്കും, നാട്ടിലെ വാർത്തകൾ റിപ്പോർട്ട് ചെയുന്നവർക്ക് നൽകുന്ന നെറ്റിസൺ ജേണലിസ്റ്റ് അവാർഡും തുടരുന്നു കൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾ ആണ്.

Wednesday, 26 July 2017

എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഭരണ പ്രതിസന്ധി വിചാരണ സംഘടിപ്പിച്ചു

  ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ ഭരണത്തിൽ അടുത്തിടെ ഭരണ സമിതിയിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് ഉത്തരവാദികളായ ഭരണ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടന്നു. 'എന്റെ ഈരാറ്റുപേട്ട' എന്ന ഫെയ്സ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട വ്യാപാര ഭവൻ ഒഡിറ്റോറിയത്തിലാരുന്നു പരിപാടി. നഗരസഭയിൽ ഇപ്പോൾ എന്താണ് സംഭവിച്ച് കൊണ്ട് ഇരിക്കുന്നത് എന്നതിനെപറ്റി പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ അവസരമുണ്ടാക്കുക, ഭരണ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നി കാര്യങ്ങളായിരുന്നു 'എന്റെ ഈരാറ്റുപേട്ട എന്റെ മുൻസിപ്പാലിറ്റി' എന്ന പേരിൽ നടത്തിയ ചർച്ചയിലൂടെ തങ്ങൾ ഉദ്ദേശിച്ചതെന്ന് എന്റെ ഈരാറ്റുപേട്ട ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ അഡ്മിന്മാർ പറഞ്ഞു.

ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സദസ്സ്  ഭരണ പ്രതിസന്ധി സാധാരണക്കാരായ ജനങ്ങളെ എത്രമാത്രം ബാധിച്ചു എന്നതിന് തെളിവായിരുന്നു. ചടങ്ങിൽ നിലവിലെ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ ടി.എം റഷീദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടി എം.എച്ച് ഷമീർ, എസ്.ഡി.പി.ഐ. മുനിസിപ്പൽ കൗൺസിലർ ഇസ്മായിൽ കീഴേടം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ വി.എം. സിറാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ഇല്ല്യാസ്, സി.പി.ഐ കോട്ടയം ജില്ല കമ്മിറ്റി മെമ്പർ ഇ.കെ. മുജീബ് എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.

നഗരസഭാ കൗൺസിലർമാരായ നിസാർ കുർബാനി, സി.പി. ബാസിത്, വി.പി. സുബൈർ എന്നിവരും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. എന്നാൽ, നാല് അംഗങ്ങളുള്ള ജനപക്ഷം പരിപാടിയിൽനിന്ന് വിട്ടുനിന്നത് പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

എസ്.ജി.സി ചാനൽ ചീഫ് എഡിറ്റർ ജയ്‌സൺ ജോസഫ് മോഡറേറ്ററായിരുന്നു.
നസീബ് വട്ടക്കയം, മുഹമ്മദ് ഷിബിലി, അജ്മൽ ഖാദർ പൊന്തനാൽ, സിയാദ് നിയോണിക്‌സ്, അമീൻ ഇ.എം, റയീസ് പടിപ്പുരക്കൽ, അനീസ് കെ.പി, നഹാസ് ഖാൻസൺ,ഫസിൽ ഫരീദ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ജനോപകാരപ്രദമായ പദ്ധതികളും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നൽകുന്നതിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ എറെ ജന ശ്രദ്ധ നേടിയ കൂട്ടായ്മയാണ് എന്റെ ഈരാറ്റുപേട്ട ഫെയ്‌സ് ബുക്ക് ഗ്രൂപ്പ്.

Tuesday, 20 June 2017

എന്റെ ഈരാറ്റുപേട്ട ( Ente erattupetta ) ആറാം വര്‍ഷത്തിലേക്ക്

എന്റെ ഈരാറ്റുപേട്ട ( Ente erattupetta )
ഫേസ്ബുക് ലോകത്ത് എന്റെ ഈരാറ്റുപേട്ട ( Ente erattupetta ) അതിന്റെ യാത്ര തുടങ്ങിട്ട് ഇന്നേക്ക് 6 വർഷങ്ങൾ. 2011 ജൂണ് മാസം ആരംഭിച്ച യാത്ര 10 k എന്ന അംഗ സംഖ്യയിലേക്ക് മന്ദം മന്ദം ചുവടു വെക്കുന്നു. ഫേസ്ബുക്ക് എന്നത് നാട്ടിൽ കഴിയുന്ന സാധരണകരിൽ അത്ര പരിചിതം അല്ലായിരുന്ന ഒരു കാലമായിരുന്നു 2011. പ്രവാസികളായിരുന്നു ഗ്രുപ്പിലെ ജീവ നാഡി. നാട്ടിൽ ഉള്ള ആളുകൾ എത്തിക്കുന്ന ചെറുതും വലുതുമായ വിശേഷങ്ങൾക്കായി അവർ കയറി ഇറങ്ങി ഇവിടെ.


നാട്ടിലെ എന്ത് സംഭവങ്ങളും ഗ്രുപ്പിൽ വന്നു കൊണ്ടിരുന്നു. അത് കാണാൻ പ്രവാസികളും നാട്ടിൽ ഉള്ളവരും ഗ്രുപ്പിനെ ആശ്രയിച്ചു തുടങ്ങി. വ്യത്യസ്ത മേഖലകൾ ചർച്ചകളിൽ ഉയർന്നു വന്നു. ഇൻഡ്യ മഹാ രാജ്യത്തെ പോലെ വ്യത്യസ്ത പുലർത്തി ഈരാറ്റുപേട്ട എന്ന ഒറ്റ നാടിനെ സ്നേഹിക്കുന്നവരുടെ ഫേസ്ബുക്ക് ശബ്ദമായി എന്റെ ഈരാറ്റുപേട്ട.
വളർച്ചയുടെ ഘട്ടത്തിൽ നമ്മളിൽ നിന്ന് ഉയർന്നു വന്ന ആവശ്യങ്ങൾ ആയിരുന്നു ആദ്യ ഫേസ്ബുക്ക് മീറ്റും ( ഒരു പക്ഷെ മധ്യ കേരളത്തിലെ ആദ്യ സോഷ്യൽ മീഡിയ സംഗമം ആവും അത് ) പിന്നീട് നടന്ന ഡേസനിലേറെ പ്രോഗ്രാമുകൾ.
ഒരു നാട്ടിലെ വ്യത്യസ്ത പ്രായങ്ങളെ ഒരുമിച്ചു നടത്താൻ ഈ കൂട്ടായ്മയിലെ സൗഹൃദങ്ങൾക്ക് കഴിഞ്ഞു. ഉറങ്ങി കിടന്ന കഴിവുകൾ ഉണർത്തി ഒരു പിടി കഴിവുറ്റ കലാകാരന്മാരെ ( എഴുത്തുകാർ ) നാടിന് നൽകിയതിനും ഈ കൂട്ടായ്മ വേദിയായി
എല്ലാം എല്ലാർക്കും അറിയുന്ന കാര്യങ്ങൾ അത്ര പരിചിതമല്ലാത്ത ഒരു കഥ കൂടി. എന്റെ ഈരാറ്റുപേട്ട ( Ente erattupetta ) ഫേസ്‌ബുക്ക് ഗ്രുപ്പ് തുടങ്ങുന്ന 2011 കാലഘട്ടത്തിൽ ഇന്ന് ലഭ്യമായത് പോലെ ഫോണിലും കമ്പ്യൂട്ടറിലും മലയാളം വായിക്കുക അല്പം ബുദ്ധിമുട്ടായിരുന്നു. എഴുതാനും കഴിയില്ലായിരുന്നു. അന്ന് സാധാരണമായി ഉപയോഗിച്ചിരുന്നത് മംഗ്ലീഷ് രീതി ആയിരുന്നു. മലയാളം യൂണികോഡ് സപ്പോർട്ട് ആവാത്ത ഫോണിൽ ഗ്രുപ്പിന്റെ പേര് മലയാളയത്തിൽ എഴുതിയ ഭാഗം കുറച്ചു ചതുര കട്ടകൾ മത്രെ കാണു. അത് മനസിലാക്കാൻ സഹായകയമായി ആണ് ബ്രാക്കറ്റിൽ കൊടുത്തത്.
ഇപ്പോൾ സർവസാധരണമാണ് മലയാളം അത് കൊണ്ടു തന്നെ ലക്ഷങ്ങൾ അംഗ സംഖ്യ ഉള്ള പുതിയ ഗ്രുപ്പുകളിൽ ഇപ്പോൾ മലയാളം മാത്രമാണ് (സഞ്ചാരി, മലബാർ അടുക്കള ) പേരിൽ ഉൾപ്പെടുത്തിയിട്ടുള്ളു. എന്നാലും ഇന്നും ഈരാറ്റുപേട്ടയിൽ ട്രൻഡ് 2011 രീതി തന്നെ.
ഇന്നിയും ഉപകാരപ്രധമായ രീതിയിൽ ഗ്രുപ്പ് ഉയരങ്ങൾ കിഴടക്കട്ടെ എന്ന് ആശംസിക്കുന്നു

Wednesday, 29 March 2017

ആദ്യാനുരാഗം



ഒൻപതോളം വർഷങ്ങൾക്കു മുൻപ് എസ്.എം.വി.സ്കൂളിലെ പത്താംതര വിദ്യാർത്ഥിയായിരുന്ന കാലം....
കൃത്യമായിപ്പറഞ്ഞാൽ ബാല്യകാലത്തെ കുട്ടിക്കളി പരിപൂർണ്ണമായി മാറിയില്ലെന്നാലും പക്വത വന്നൊരു വിദ്യാർത്ഥിയായി മനപ്പൂർവ്വം നടിക്കുന്ന കാലം...
പത്താംതരം പാതിയാവുമ്പോഴേക്കും രാവിലെ8.30 മുതൽ 9.30 വരെ ചെറുതൊരു സ്പെഷ്യൽ ക്ലാസ് ഉണ്ടാവും നമ്മുടെ വിനോദ് സാറിന്റെ വക..
സ്പെഷ്യൽ ക്ലാസ് ആരംഭിച്ചതിൽ പിന്നെ 8 മണിയ്ക്കു തന്നെ റെഡിയായി കൂരിക്കടയുടെ മുന്നിൽ ബസ് കാത്ത് നിൽക്കും.
പിന്നീട് ഇതൊരു പതിവായി...
അന്നും പതിവുപോലെ രാവിലെ തന്നെ റെഡിയായി തലമുടിയുടെ സൈഡിൽ കൃത്യമായി വരയിട്ട് മുടിയൊക്കെ ചീകിയൊതുക്കി വള്ളികൾ കൊണ്ട് അലങ്കാരം തീർത്ത ബാഗും അതിനു സൈഡിൽ ഒരു കുപ്പി ചൂടുവെള്ളവുമൊക്കെയായി
ബസ്സ്റ്റോപ്പിൽ എത്തി...
തൊട്ടു മുന്നിലാണ് "മാവേലിക്കാക്കയുടെ മാടക്കട"..
പതിവില്ലാത്ത പോലെ ഒരു പറ്റം കുട്ടികൾ കടയിൽ നിൽക്കുന്നു. വഞ്ചാങ്കൽ സ്കൂളിലെ യൂണിഫോമാണ്..
ആ.. നിന്നോട്ടെ... നമുക്കെന്ത്...
എതിരെ നിൽക്കുന്ന ഒറ്റയൊരെണ്ണത്തിനെ മൈൻഡ് ചെയ്യാതെ ഞാനും നിന്നു...
ഇതിനിടയിലെപ്പോഴോ കൂട്ടത്തിൽ തട്ടമിട്ടൊരു ഹൂറി ഇടയ്ക്കിടയ്ക്ക് ഇടംകണ്ണിട്ടു നോക്കുന്നു..
ഹേയ് തോന്നലാവും.. നമ്മളെയൊക്കെയാരു നോക്കാൻ.
അല്ല. തോന്നലല്ല.
സംഗതി ഉള്ളത് തന്നെ.
ആദ്യത്തേതിനേക്കാൾ ഭംഗിയായി നോക്കുന്നു ഒപ്പം ചെറു ചിരിയും...
ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടി നോക്കുന്നു....
അതും പുഞ്ചിരിയോടെ.
കയ്യും കാലും സ്പ്രിംഗിനേക്കാൾ വേഗതയിൽ വിറയ്ക്കാൻ തുടങ്ങി.നെഞ്ചിടിപ്പിന്റെ കാര്യം അതിലും കഷ്ടം...
അന്നുവരെ ഇതൊന്നും കണ്ടറിഞ്ഞ് ശീലിച്ചിട്ടില്ലാത്തൊരു പാവം പത്താം ക്ലാസുകാരന്റെ ആവലാതിയും വേവലാതിയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ....
ബസ് വന്നു...
നളതുവരെ പിറുപിറുത്തു കൊണ്ട് മാത്രം ഉറക്കമെണീറ്റിരുന്ന ഞാൻ തൊട്ടടുത്ത ദിവസം റെഡിയായി പതിവുള്ളതിന്റെ ഇരട്ടി മേയ്ക്കപ്പിൽ ബസ് സ്റ്റോപ്പിലെത്തിയത് ബൂമറാംഗിനേക്കാൾ വേഗതയിലായിരുന്നു..
സമയമായി.ആൾ വന്നില്ല.
വരുമായിരിക്കും. നോക്കാം.
വന്നില്ല.
അവധിയായിരിക്കും...
"ദേ വരുന്നു...."
അതുവരെ സംഭരിച്ചിരുന്ന സകല ധൈര്യവും ചോർന്നു പോയ പോലെ..
കടിച്ചു പിടിച്ചു നിന്നു.
തൊട്ടു മുന്നിലെത്തി.
പ്രതീക്ഷിച്ച പോലെ നോട്ടമുണ്ട്.
"വിറയൽ കൂടി"....
ചെറുപുഞ്ചിരിയോടെ തിരിച്ച് നോക്കണമെന്ന് ആയിരം തവണ മനസ്സ് പുലമ്പിയെങ്കിലും കഴിയുന്നില്ല...

Image may contain: 2 people, outdoor
അവിടുന്നുള്ള നിഷ്കളങ്ക നോട്ടത്തിനും ചെറുപുഞ്ചിരിയ്ക്കും പകരമായി ഞാൻ സമ്മാനിച്ചത് അനാവശ്യ ജാഡയും തോന്നിയാൽ മാത്രമുളെളാരു കൊച്ചു നോട്ടവും...
"പ്രഥമദൃഷ്ടിയാൽ പ്രണയ"മെന്ന കേട്ടു പരിചയം മാത്രമുള്ള വാക്കിന്റെ യഥാർത്ഥ ധ്വനി അന്നു തിരിച്ചറിഞ്ഞു.
സംഗതി ചങ്ക്സിനെ അറിയിച്ചു...
ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അവരും സപ്പോർട്ട്.
പത്താം ക്ലാസുകാരന്റെ മനസ്സിൽ ആദ്യ പ്രണയം മൊട്ടിട്ടു.
പക്ഷേ അവളുടെ മുന്നിൽ നിൽക്കാനോ ഒരു വാക്ക് പറയാനോ വയ്യ.
ഭയം, ചമ്മൽ ഇതൊക്കെയാവാം കാരണം.
പിന്നീട് കാണുന്ന സിനിമയിലെ നായികയിലും നോട്ട് ബുക്കിലെ കവർ പേജിലും കാണുന്നത് അവളുടെ മുഖമായിരുന്നു..
ക്ലാസ് കഴിഞ്ഞ് മടങ്ങി വരാറുള്ള അവളുടെ മുന്നിലൂടെ സ്പീഡിൽ സൈക്കിൾ ചവിട്ടി, അവൾ പോലുമറിയാതെ മറഞ്ഞിരുന്ന് ഒളികണ്ണിട്ടു നോക്കി.
ദിവസങ്ങൾ പിന്നെയും മുന്നോട്ട്.
ഒപ്പം സ്വപ്നങ്ങളും..
പക്ഷേ അപ്പോഴും ഇഷ്ടം അറിയിച്ചില്ല.
ഇനിയും കാത്തു നിൽക്കാൻ വയ്യ.
രണ്ടിലൊന്നറിയണം...
"വാ തുറന്ന് പറയാനല്ലേ പേടിയുള്ളൂ.
ചെറുകുറിപ്പെഴുതി കൊടുക്കാമല്ലോ"...
ചങ്ക് ധൈര്യം തന്നു,ഒപ്പം കുറിപ്പ് കൊടുക്കുക എന്ന കർത്തവ്യവും...
അതീവ രഹസ്യമായി കുറിപ്പ് തയ്യാറാക്കി.
ഭദ്രമായി തറവാടിന്റെ പിന്നിലെ വാതിലിനിടയിൽ ഒളിപ്പിച്ചു.
നാളെ കൊടുക്കാനുള്ളതാണ്. എന്ത് പറയുമെന്ന് ഒരു നിശ്ചയവുമില്ല.
ഉറങ്ങാൻ കഴിഞ്ഞില്ല.
കണ്ടുതീർത്ത സിനിമകളിലെ പ്രണയരംഗങ്ങളത്രയും മനസ്സിൽ പേറി എങ്ങനെയോ ഉറങ്ങി.
വൈകുന്നേരം ക്ലാസ് കഴിഞ്ഞു സൈക്കിളുമായി തറവാട്ടിലെത്തി..
ഒന്നുമറിയാത്തവനെപ്പോലെ കുറിപ്പ് തപ്പി..
കാണുന്നില്ല...
വീണ്ടും നോക്കി.
നോ രക്ഷ.
ചങ്ക് പൊട്ടുന്നു. ആരെങ്കിലും കണ്ടാൽ, ആരെങ്കിലും അറിഞ്ഞാൽ..
ഓർക്കാൻ കൂടി വയ്യ.....
"INTERVELL"
പേടിച്ചു വിറച്ച് സകലയിടവും പരതി..
സംഗതി വീട്ടിലാർക്കോ കിട്ടിയിരിക്കുന്നു.
ശകാരങ്ങളേക്കാൾ ഏറെ ഞാൻ ഭയപ്പെട്ടത് വരാൻ പോവുന്ന നാണക്കേടിനെയാണ്.
വിറച്ച് വിറച്ച് നടക്കുന്നതിനിടയിൽ ഒരു ചോദ്യം.
മാമിയുടെ വക..
"എന്താടാ ?....
ഹേയ് ഒന്നൂല്ല..
ചെറുചിരിയോടെ ഏതാടാ അവൾ എന്നു ചോദിച്ചു...
ഇടിവെട്ടിയവന്റെ തലയിൽ ആറ്റംബോംബ് വീണ അവസ്ഥ.....
വാ തുറക്കാൻ കഴിയുന്നില്ല.
എങ്ങനെയോ ഓടി...
വീട്ടിൽ വന്നിട്ട് ഒരു സമാധാനവുമില്ല.
കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു.
അതും തൊണ്ടി സഹിതം...
അടുത്ത ദിവസം ക്ലാസ് കഴിഞ്ഞ് വിറച്ചു വിറച്ച് തറവാട്ടിലെത്തി...
ചമ്മൽ എന്ന അവസ്ഥയുടെ സകലമാന രൗദ്രഭാവങ്ങളും മുഖത്ത് നിറച്ച് മനസ്സിൽ മുൻപേ നിശ്ചയിച്ചൊരു കള്ളം പറഞ്ഞൊപ്പിച്ചു...
എവിട്ന്ന്."നോ രക്ഷ..."
അത്തായോട് പറയട്ടേ എന്നൊരു ഭീഷണി....
പക്ഷേ പുഞ്ചിരിയിൽ കുതിർന്ന മാമിയുടെ ആ ചോദ്യത്തിൽ എനിയ്ക്കുറപ്പായി പ്രതീക്ഷിച്ച പോലെ പേടിക്കേണ്ടതില്ലെന്ന്.
അങ്ങനെ പുലി പോലെ വന്നത്...............
ആ... അതു തന്നെ..
"എലി പോലെ പോയി"
പിന്നീട് വീടിനടുത്തുള്ള "താജുൽ ഇസ്ലാം മദ്രസ"യിൽ അവൾ ചേർന്നത് എന്നിലെ സ്വപ്നത്തിന്റെ വേഗം പതിന്മടങ്ങാക്കി.
രാവിലെ ഓതാൻ പോവുന്ന സ്വപ്ന സുന്ദരിയെ വീടിന്റെ പലയിടങ്ങളിൽ നിന്ന് ഒരു പാട് ഒളിഞ്ഞും മറഞ്ഞും നോക്കി..
ആ വർഷത്തെ നബിദിന റാലിക്ക് കറുത്ത പർദ്ദയണിഞ്ഞെത്തിയ അവളെ ഘോഷയാത്രയ്ക്കിടയിൽ അവൾ പോലുമറിയാതെ ഏറെ നേരം നോക്കി നിന്നു.
അപ്പോഴും പറഞ്ഞില്ല ഇഷ്ടമാണെന്ന്...
പിന്നെയും മനസ്സിൽ കൊണ്ടു നടന്നു.
കാണുമ്പോഴൊക്കെ ചെറുപേടിയോടെ നോക്കി.
പലപ്പോഴും ഒളിഞ്ഞു നിന്നു....
SSLC എന്ന പേടി സ്വപ്നവും ഇതിനിടയിൽ വന്നു പോയി...
പരീക്ഷാ ഫലം അറിഞ്ഞപ്പോൾ തന്നെ അവളും വിജയിച്ചു എന്ന് ഉറപ്പിക്കാൻ മറന്നില്ല.
കാലം പോയി.
ദിനങ്ങളും...
പഴയ പത്താം ക്ലാസുകാരൻ ആദ്യ പ്രണയത്തെ പതിയെ മറന്നു തുടങ്ങി..
കാരണം അറിയില്ല.
പ്രായത്തോടൊപ്പം കുട്ടിക്കളിയും അല്പം മാറിത്തുടങ്ങിയതിനാലാവാം....
മറന്നു മറന്ന് പരിപൂർണ്ണമായും മറന്നു...
അവൻ വീണ്ടും വളർന്നു.
മുഖത്തെ കുട്ടിത്തമൊക്കെ എവിടേക്കോ മറഞ്ഞു.
ഒപ്പം ആദ്യാനുരാഗവും..
ഇന്നും കാണാറുണ്ട്,
മനസ്സിലാദ്യമായി പ്രണയപ്പൂക്കൾ വിതറിയ ആ തട്ടമിട്ടവളെ..
കാണുമ്പോഴൊക്കെയും "ആദ്യാനുരാഗത്തിലെ കഥാനായിക"എന്ന് മനസ്സിൽ പലവട്ടം പറയാറുമുണ്ട്....
മനസ്സിലേയ്ക്കോടിയെത്താറുള്ള പഴകിയ ഓർമ്മകൾക്കൊപ്പം ഒരു നഷ്ട ചിന്ത മാത്രം...
കാലവും സാഹചര്യവും ഏറെ സമയവും അവസരവും നൽകിയിട്ടും ഒരിക്കൽ പോലും അറിയിക്കാനായില്ലല്ലോ മനസ്സിൽ കുഴിച്ചുമൂടിയ ആദ്യാനുരാഗത്തെ...

Wednesday, 22 March 2017

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സൗഹൃദ രാവ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ വാഗമണ്‍ എക്കോ നെസ്റ്റ് ആശാസദന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ഗ്രുപ്പ് അംഗംങ്ങള്‍ക്ക് വേറിട്ട അനുഭവമായി.

ശനിയാഴ്ച രാത്രി 7 മണിക് വ്യത്യസ്ത പരുപാടികളോടെ തുടങ്ങിയ സംഗമം ഞായറാഴ്ച പുലരുവോളം നീണ്ടു നിന്നുഫേസ്ബുക്ക് വഴി നടത്തിയ വേനല്‍ കാഴ്ചകള്‍ ഫോട്ടോ ഗ്രാഫി മത്സര വിജയി ഷിബിലി ചോലക്കലിന് ഗ്രുപ്പ് അംഗം കൂടിയായ മുന്‍സിപ്പല്‍ ചേയര്‍മാന്‍ ടി എം റഷിദ്
സമ്മാനം നല്‍കി.

പൊതു ലൈബറികള്‍ക് പകരം വെക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗ പെടുത്തി പരസ്പരം ബുക്കുകള്‍ കൈമാറുന്ന ഷെയര്‍ എ ബുക്ക് പദ്ധതി ഉദ്ഘാടനം ആശയം കൊണ്ട് വന്ന ഫസില്‍ ഫരീത്, ടീമിലെ മുതിര്‍ന്ന അംഗം പരീക്കുട്ടി കുഞ്ഞക്കയ്ക്ക് നല്‍കി നിര്‍വഹിച്ചു. എന്റെ ഈരാറ്റുപേട്ട ക്രിക്കറ്റ് ടീം പ്രഖൃാപനവും, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചു കൊണ്ട് തണല്‍ മരണങ്ങള്‍ നാട്ടു പിടിക്കാനും തീരുമാനിച്ചു'ഈ ചര്‍ച്ചക്ക് അനീസ് കെ പി
നേതത്വംനല്‍കി. എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് ഗ്രുപ്പില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും നടന്നു

ഗ്രുപ്പ് അംഗങ്ങളുടെ വിവിധ കല പരിപാടികളും ചെറിയ മത്സരങ്ങളും നടന്നു. നസിബ് വട്ടക്കയം ഗ്രുപ്പ് അഡ്മിന്‍, ഷബീബ് ഖാന്‍ ഗ്രുപ്പ് മെഡറേറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Friday, 3 February 2017

എൻ്റെ കവല സ്കൂൾ

എൻ്റെ കവല സ്കൂൾ
**************************

ഓർമ്മകൾ നിറഞ്ഞ  ബാല്യമാണ്  ജീവിതത്തിലെ വസന്തകാലം.

മധുരമനോഹര ബാല്യത്തിലെ കൊതിയൂറും ഓർമ്മകൾ സമ്മാനിച്ചൊരു നൊസ്റ്റാൾജിയയാണ് അക്ഷര ലോകത്തേയ്ക്ക് അതോടൊപ്പം  വിദ്യാഭ്യാസത്തിൻ്റെ മനോഹര ലോകത്തേയ്ക്ക് എന്നെ കൈ പിടിച്ചുയർത്തിയ "എൻ്റെ കവല സ്കൂൾ"(Govt Mulim LPschool,Erattupetta).

നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ഇവിടുത്തെ കാലഘട്ടം വിദ്യാഭ്യാസത്തോടൊപ്പം ഒരു പിടി സുഖമുള്ള  ഓർമ്മകളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്....

നാലാം വയസ്സിൽ നഴ്സറിയിൽ ചേർത്തതും പിന്നീടെപ്പോഴും രാവിലെ സ്കൂളിലേക്ക് കൊണ്ടു പോയിരുന്നതും അത്ത എന്നു വിളിച്ചിന്ന എൻ്റെ അത്തിത്ത ആണ്(അള്ളാഹു പൊറുത്തു കൊടുക്കട്ടെ, ആമീൻ)...

അങ്ങനെ ഞാനും അക്ഷര ലോകത്തേയ്ക്ക് കടന്നു..

മലയാള അക്ഷരമാലയിലെ ആ ആ ഇ ഈ യിൽ തുടങ്ങുന്ന ഓരോ അക്ഷരവും എനിക്ക് പരിചയപ്പെടുത്തിയ എൻ്റെ ആദ്യ ഗുരുനാഥയായിരുന്നു നഴ്സറിയിലെ "മിനി ടീച്ചർ".
ടീച്ചറോടൊപ്പം സഹായിയായി "ഇത്താത്ത" എന്നു ഞങ്ങൾ വിളിച്ചിരുന്ന ഖദീജ ഇത്തായും.

വാസല്യത്തിലും സ്നേഹത്തിലും ചാലിച്ച് ഇവർ പകർന്നു തന്ന അറിവുകളാണ് ജീവിതത്തിലെ എൻ്റെ ആദ്യ അക്ഷര സമ്പാദ്യം....

കല്ലുകൊണ്ടുള്ള സ്ലെയ്റ്റിൽ   കറുപ്പും വെളുപ്പും നിറത്തിലുള്ള കല്ലുപെൻസിൽ കൊണ്ട് അക്ഷരം എഴുതിത്തുടങ്ങിയതും  ഒപ്പം എന്താക്കെയോ  പടം വരച്ചതും 'ഋ' എന്ന അക്ഷരം എഴുതിപ്പഠിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റിയതും പുസ്തകത്തിലെ ചിത്രത്തിനു പുറത്തു പോവാത്ത രീതിയിൽ ശ്രദ്ധയോടെ കളർ ചെയ്തതുമെല്ലാം മായാത്തൊരു മഴവില്ലായ് ഇന്നും ഉള്ളിലുണ്ട്.

ഇടുങ്ങിയ ക്ലാസ് മുറിയിലെ സൈക്കിളും കുതിരയുമൊക്കെയായിരുന്നു  അക്കാലത്തെ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്‌സ്..

ഇടയ്ക്കെപ്പോഴോ ചിക്കൻപോക്സ് പിടിപെട്ട് കുറച്ചു നാൾ വീട്ടിലിരുന്ന എന്നെ,പിന്നീട് ക്ലാസിൽ വന്ന് എന്തിനോ പൊട്ടിക്കരഞ്ഞപ്പോൾ  കോരിയെടുത്ത് കണ്ണീർ തുടച്ച് ആശ്വസിപ്പിച്ച മാതൃ തുല്യയായ മിനി ടീച്ചറെയും ഉച്ചയൂണിനു ശേഷം ഞങ്ങളെ പായ വിരിച്ച് കിടത്തുമ്പോൾ ഇടയ്ക്ക് ഒളികണ്ണിട്ടു നോക്കുന്ന ഞങ്ങളുടെ മുഖത്ത് നോക്കി "മര്യാദക്ക് കിടന്നുറങ്ങടാ"എന്നു ചിരിച്ച മുഖത്തോടെ  പറയുന്ന ഖദീജ ഇത്തായെയും ജീവിതാവസാനം വരെ മറക്കാനാവില്ല.

അതിനു ശേഷം ഒന്നാം ക്ലാസിലേയ്ക്കുള്ള കാൽവെയ്പ്പിൽ എനിക്കു ലഭിച്ച പുതു പുത്തൻ അനുഭവങ്ങളത്രയും ഇന്നും ഉള്ളിലുണ്ട്.

യഥാർത്ഥ അക്ഷര ലോകത്തേയ്ക്കുള്ള ചുവടുവെപ്പായിരുന്നു അത്.

മിനി ടീച്ചർ ഉരുവിട്ടു തന്ന മലയാള അക്ഷരങ്ങൾ ചേർത്ത്  വായിക്കാൻ പരിശീലിച്ചത് ഒന്നാം ക്ലാസിലായിരുന്നു.

സ്ലേറ്റിനും കല്ലു പെൻസിലിനും പുറമേ വരയിട്ടതും  വരയിടാത്തതുമായ ബുക്കിൽ പെൻസിൽ വെച്ച് ആദ്യമായി പുതുപുത്തൻ വാചകങ്ങൾ എഴുതിത്തുടങ്ങിയതും എൻ്റെ കവല സ്കൂളിലെ ഒന്നാം തരത്തിൽ വെച്ചായിരുന്നു.

പുത്തൻ മണമുള്ള പുസ്തകങ്ങളിലെ ഓരോ പാഠങ്ങളും  ആദ്യമായി  വായിച്ചറിഞ്ഞതും അവയിലെ ചിത്രങ്ങളത്രയും കൗതുകത്തോടെ കണ്ടിരുന്നതും ഇതേ പുസ്തകവും ബുക്കുമെല്ലാം പല നിറത്തിലുള്ള ബ്രൗൺ പേപ്പറുകളിൽ പൊതിഞ്ഞ് സിനിമാ താരങ്ങളടെ ചിത്രമുള്ള നെയിം സ്ലിപ്പ് ഒട്ടിച്ച് വീട്ടിലെ മുതിർന്ന അംഗത്തെ കൊണ്ട് സ്വന്തം പേരെഴുതിച്ച് പൊന്നുപോലെ സൂക്ഷിച്ചതും ഈ ഒന്നാം തരത്തിലെ കൗതുകമുണർത്തുന്ന ഓർമ്മകളിൽ ചിലതാണ്.

കറു കറുത്ത സ്ലെയ്റ്റിലെ വെളുവെളുത്ത അക്ഷരങ്ങളെ മായ്ക്കാനുള്ള കഴിവ് വഴിയോരത്തെ മഷിത്തണ്ടിനുണ്ടെന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞതും ഇതേ സമയത്തുതന്നെ..

ആദ്യമായി "യൂണിഫോം"എന്ന വസ്ത്രത്തെ അറിയുന്നതും  അണിയുന്നതും  ഒന്നാം തരത്തിലായിരുന്നു..

പിന്നീടങ്ങോട്ട് ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസുകൾ പിന്നിടുന്നതോടൊപ്പം എന്നിലെ അപ്രതീക്ഷിത അനുഭവങ്ങളം കൂടി വരികയായിരുന്നു...

ഒന്നാം തരം മുതൽ നാലാം തരം വരെ 'C'എന്ന ഡിവിഷനായിരുന്നു എനിക്ക്.

ഞങ്ങളുടെ 'C' ഡിവിഷനിലെയും തൊട്ടപ്പുറത്തെ 'B' ഡിവിഷനിലെയും ആൺകുട്ടികൾ തമ്മിൽ ഇടയ്ക്കിടെയുണ്ടാവുന്ന വാക്കേറ്റവും അടിപിടിയും അക്കാലത്തെ പ്രധാന സ്റ്റണ്ട് പടങ്ങളെപ്പോലും വെല്ലുന്നവയായിരുന്നു...

കവല സ്കൂളിലെ നാല് വർഷത്തെ വിദ്യാഭ്യാസത്തിൽ എൻ്റെ ക്ലാസ് ടീച്ചറായി ഒപ്പമുണ്ടായിരുന്നത് "ഫാത്തിമ ടീച്ചർ" ആയിരുന്നു. ടീച്ചറുടെ 'എടേ' എന്ന  വാത്സല്യം തുളുമ്പുന്ന വിളിയുടെ മുഴക്കം  ഇന്നും കാതിലുണ്ട്.....

ടീച്ചറെ കൂടാതെ നെറ്റിയിൽ വലിയ പൊട്ടു തൊടുന്ന ദേഷ്യക്കാരിയായ പ്രിൻസിപ്പിളെയും ചൂടനായ ഹരിദാസ് സാറിനെയും അറബി പഠിപ്പിച്ചിരുന്ന ഹുസൈൻ, മജീദ് സാറന്മാരെയും മുഖത്തു മറുകുളള ഗ്രേസി ടീച്ചറെയും റംല ടീച്ചറെയും, ഷക്കീല, റഹീമ, റാണി,ബഷീർ സാർ, സാറ ടീച്ചർ, ലീല ടീച്ചർ, മൈമൂൻ ടീച്ചർ പിന്നെ സ്കൂളിൻ്റെ സ്വന്തം ഗായികയായിരുന്ന ജെസി ടീച്ചർ ഇവരെയൊന്നും ഓർത്തെടുക്കാൻ ഇന്നും യാതൊരു ബുദ്ധിമുട്ടുമില്ല.

"അസംബ്ലി" എന്ന അനുഭവം ആദ്യമായി കണ്ടറിഞ്ഞത്  കവല സ്കൂളിൻ്റെ തിരുമുറ്റത്താണ്.

വെളുത്ത ഷർട്ടും നീല നിക്കറും അണിഞ്ഞ ഞാനുൾപ്പെടുന്ന ആൺകുട്ടികളും ഇതേ നിറത്തിലുളള യൂണിഫോമിൽ പെൺകുട്ടികളും വരിവരിയായി നിന്നിരുന്നത് അക്കാലത്തെ സുഖമുള്ളൊരു കാഴ്ച്ച തന്നെയായിരുന്നു..

ഇടവേള സമയങ്ങളിൽ സ്കൂൾ മുറ്റത്തൂടെ ഓടി നടന്നിരുന്നതും  ചുറ്റുമതിലില്ലാത്ത  മൈതാനത്തു പോയി മധുരപ്പുളി കൊണ്ട് പരസ്പരം എറിഞ്ഞു കളിച്ചതും, മീനച്ചിലാറ്റിലെ ഒഴുക്കിനെ ഭയത്തോടെ  നോക്കിക്കണ്ടതും,പുല്ലിനുള്ളിൽ പതിയിരുന്ന വിട്ടിലിനെ സസൂക്ഷമം കൈ പൊത്തിപ്പിടിച്ച് ഇരുകാലുകളും പറിച്ച്  കളഞ്ഞ് ബോക്സിൽ  സൂക്ഷിച്ചതുമെല്ലാം ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിലെ പഴകിപ്പോയ മധുരസ്മരണകളിൽ ചിലതാണ്...

അതിരാവിലെ മറ്റാരും വരുന്നതിനു മുന്നേ സ്കൂളിലെത്തി പഴുത്ത ബതാംക തപ്പിയെടുത്ത് കല്ലുകൊണ്ട് ചതച്ച് അതിനുള്ളിലെ പരിപ്പ്  രുചിയോടെ കഴിച്ച് ഒപ്പം  പൈപ്പിലെ പച്ചവെള്ളം വയറു നിറയെ കുടിച്ച് നീട്ടിയൊരു ഏമ്പക്കവും വിട്ട് ജനലിലെ ഹോളിനിടയിലൂടെ ക്ലാസിൽ കയറിയിരിക്കും. ആദ്യം ക്ലാസിലെത്തിയവൻ എന്ന അഹങ്കാരത്തോടെ.

ഉച്ച സമയത്ത് കഞ്ഞിക്കും പയറിനും പേരു നൽകിയവർ കഞ്ഞിപ്പുരയിലേക്കോടും.

പല തരം പലകകളാൽ നിർമ്മിതമായൊരു കൊച്ചു ഷെഡ്ഡ്. അതായിരുന്നു കഞ്ഞിപ്പുര.

ഈ പലകകളിലത്രയും ചോക്കുകൊണ്ടുള്ള പല പല പേരുകൾ കാണാം.
ഇത് നാലാം ക്ലാസിലെ പാൻസിട്ട  സീനിയേഴ്സിൻ്റെ വകയാണ്. അത് ചോദ്യം ചെയ്യാൻ നമുക്ക് അവകാശമില്ലത്രേ.

ഇവിടെ ചൂടു പറക്കുന്ന രുചിയൂറും കഞ്ഞിയും പയറുമായി "കുഞ്ഞുമോൻ കാക്ക" ഉണ്ടാവും.

കവല സ്കൂളിൻ്റെ എല്ലാമെല്ലാമാണ് കുഞ്ഞുമോൻ കാക്ക.
പുലർച്ചെ സ്കൂൾ തുറക്കുന്നതും കുട്ടികൾക്ക് ഭക്ഷണം വെച്ച് വിളമ്പുന്നതും വൈകുന്നേരം എല്ലാവരും പിരിഞ്ഞ ശേഷവും സ്കൂളിനെ പരിപാലിക്കുന്നതും ഈ മനുഷ്യനാണ്.
ഇന്നും ഈ സേവനം മാറ്റമില്ലാതെ തുടരുന്നു.

കാക്കായോടൊപ്പം ഈ അടുത്ത കാലം വരെയും ഇവിടുത്തെ സഹായിയായി സേവനമനുഷ്ഠിച്ച പൊക്കം കുറഞ്ഞൊരു ച്ചേചിയെയും ഇന്നും മറക്കില്ല..

പിന്നീട് വലിയ ക്ലാസുകളിലേക്കെയെത്തിയപ്പോൾ  ഇടയ്ക്കുള്ള മിനി ടീച്ചറുടെ നോട്ടത്തെ "ഇവൻ വലിയ കുട്ടിയായല്ലോ"എന്ന രീതിയിലാവുമെന്ന് അഹങ്കാരത്തോടെ ചിന്തിച്ചതും ടീച്ചറുടെ മുന്നിലൂടെ സ്പീഡിൽ ഊഞ്ഞാൽ ആടി വലിയ കുട്ടിയുടെ കരുത്ത് കാട്ടിയതും ഇടനെഞ്ചിലെവിടെയോ അതേപടിയുണ്ട്...

പൈപ്പിൽ വെള്ളമില്ലാത്തപ്പോ, ഇന്നത്തെപ്പോലെ അടച്ചുപ്പുള്ള ഭിത്തിയുടെ മറ ഇല്ലാതിരുന്നതിനാൽ താഴത്തെ ആറ്റിൽ പോയി ചോറ്റുപാത്രം കഴുകി അതേ പാത്രത്തിൽ പായലും ഒപ്പം മീനും കൊണ്ടു വരുമായിരുന്നു...

പിന്നീടാണ് സ്കൂളിൻ്റെ പിന്നിലെ ചുവരിനോടു ചേർന്നുള്ള ഭാഗത്തുടെ കൈയ്യിൽ പിടിച്ച് ഓടിക്കാവുന്ന വിവിധ തരം വണ്ടികളുമായി ചില വിരുതന്മാർ ഇറങ്ങിയത്.അവരോടൊപ്പം ക്രമേണ ഞാനും കൂടി..

ഞാൻ നാലാം തരത്തിൽ എത്തിയ സമയമാണ്  "ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തി"ൻ്റെ കടന്നുവരവ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിയാറ്  അക്ഷരങ്ങളെ  എനിക്ക് പരിചയപ്പെടുത്തിയതും ഒപ്പം "B A B Y  baby, C U P  cup"എന്നിങ്ങന്നെ അക്ഷരങ്ങളെ ചേർത്ത് വായിക്കാൻ എന്നെ പ്രാപ്തനാക്കിയതും ഇന്നും ഞാനേറെ ബഹുമാനിക്കുന്ന ഫാത്തിമ ടീച്ചറാണ്...

കളിയ്ക്കും ചിരിയ്ക്കുമൊപ്പം പഠനവും കഴിഞ്ഞ് സ്കൂൾ വിടുമ്പോ പുറത്ത് എന്നെയും കാത്ത് 'ചേതക് സ്കൂട്ടറു'മായി മേരാ പിതാജി ഉണ്ടാവും.

സ്കൂളിനു പുറത്തെ ഓർമ്മകളാണ് "ഉപ്പുപ്പാ"യുടെ കടയിലെ വിവിധ തചിയുള്ള മിയായികളും ഒരു രൂപയുടെ കുഞ്ഞുപേനയും രണ്ടു രൂപയുടെ സ്റ്റിക്കിൻ്റെ പേനയും കൂടാതെ കറുത്തതും റോസും നിറത്തിലുള്ള  ജാമുകളും.

ഇതോടൊപ്പം "സോപ്പുകുഞ്ഞിക്കാക്ക"യുടെ അല്പം  വലിയ കടയും മറവികൾക്കപ്പുറമാണ്.

മഴക്കാലത്ത് കാർട്ടൂൺ ചിത്രങ്ങൾ നിറഞ്ഞ കുട ചൂടി കൂട്ടുകാരുമൊത്തുള്ള പള്ളിക്കൂട യാത്രയും വഴിയരികിലെ ചെളിവെള്ളം  മനപൂർവ്വം ചവിട്ടിത്തെറിപ്പിച്ചതും റോഡിലൊഴുകുന്ന വെള്ളത്തിലേക്ക് ചേമ്പില പറിച്ചിട്ട് മത്സരിക്കുന്നതുമൊക്കെ ഇന്നത്തെ കുട്ടികളുടെ ആലോചനകൾക്കുമേറെ അപ്പുറമാണ്...

അക്കാലം മുതൽ ഇപ്പോൾ വരെയും 'സാധാരണക്കാരൻ്റെ ബറക്കാത്ത് മഹലും' ഇതേ കവല സ്കൂൾ തന്നെ.

അന്നൊക്കെ സ്കൂളിൽ ഒരു  കല്യാണം വന്നാൽ ബന്ധുക്കളുടെയൊക്കെ കൈ പിടിച്ച് തെല്ലഹങ്കാരത്തോടെ പഠിക്കുന്ന ക്ലാസും മൈതാനവും സ്കൂളിലെ മറ്റു കാര്യങ്ങളുമൊക്കെ ഓടി നടന്ന് കാട്ടിക്കൊടുക്കുമ്പോൾ കിട്ടുന്ന ആ ഒരു നിർവൃതി ചെറുതൊന്നുമല്ല....

ഇന്നിപ്പോൾ കവല സ്കൂളിനു മുറ്റത്തൂടി കുഞ്ഞു കുരുന്നുകൾ ഓടി നടക്കുന്നതു കാണുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ ചിതലരിച്ച ഓർമകൾ മനസ്സിലേക്കു വരാറുണ്ട്....

വരാന്തയിലിരുന്ന് ചോറ്റുപാത്രം ഇടിച്ച് തുറന്നതും വട്ടത്തിലുള്ള മുട്ട പൊരിച്ചതുമെല്ലാം ആ നിമിശം ഉള്ളിലേയ്ക്കൊഴുകിയിറങ്ങും...

ആ ഓർമ്മകൾകത്രയും സുഖമുള്ളൊരു നീറ്റലുണ്ടാവും.
ഏറെ സന്തോഷവും അതിലുപരി നെഞ്ച് പിടയുന്നൊരു വേദനയും ചേർന്ന വല്ലാത്തൊരു  നീറ്റൽ...

പിന്നീടാണ് "ഷാജിമോൻ സാറി"ൻ്റെ കീഴിൽ കവല സ്കൂൾ ഇന്ന് നാം കാണുന്ന രീതിയിലേക്ക് പുരോഗതി പ്രാപിച്ചത്.
സാറിൻ്റെ മേൽനോട്ടത്തിൽ സ്‌കൂളിൻ്റെ മാറ്റം വളരെപ്പെട്ടന്നായിരുന്നു...


ബാല്യകാലത്ത് ഞാൻ കണ്ട ഞാൻ അനുഭവിച്ചറിഞ്ഞ ആ സ്കൂളിന് ഇന്നൊരു പാട് മാറ്റം കൈവന്നിരിക്കുന്നു.
ചില ഞായറാഴ്ചകളിലെ കല്യാണ വേളകളിൽ ഈ മാറ്റം  കണ്ടറിയാറുണ്ട്...

ആദ്യകാല ഗുരുനാഥന്മാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടും
ഒപ്പം എൻ്റെ കവല സ്കൂൾ ഇനിയും ദീർഘനാൾ  ഇതേ പ്രൗഢിയോടെ ഇതേ തലയെടുപ്പോടെ ഭാവിയിലേക്ക് ഒരു പാട് പുത്തൻ വരദാനങ്ങള വാർത്തെടുക്കും വിധം നില കൊള്ളട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചു കൊണ്ടും നിർത്തട്ടെ...

നഹാസ് ഖാൻസൺ

ഫേസ്ബുക്ക് പോസ്റ്റ്

Wednesday, 1 February 2017

ജലക്ഷാമം പരിഹരിക്കാൻ രണ്ടു തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് എന്റെ ഈരാറ്റുപേട്ട മുന്നോട്ട് വെക്കുന്നത്




ഈരാറ്റുപേട്ടയുടെ  സാമൂഹിക, സംസ്കാരിക, സാമൂഹ്യ ക്ഷേമ മേഖലകളില്‍ 2011 മുതല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിവരുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് “ എന്‍റെ ഈരാറ്റുപേട്ട “ ഫേസ്ബുക്ക്‌ ഗ്രൂപ്പ്. മുനിസിപ്പാലിറ്റി നടത്തുന്ന ഇത്തരമൊരു വേദിയിലേക്ക് ലഭിച്ച ക്ഷണം ഒരു അംഗീകാരം ആയി കാണുകയും ഗ്രൂപിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നു.
ക്ഷണം ലഭിച്ച ശേഷം ഗ്രൂപ്പില്‍ നടത്തിയ നീണ്ട ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്.


ജലക്ഷാമം പരിഹരിക്കാൻ രണ്ടു തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് എന്റെ ഈരാറ്റുപേട്ട മുന്നോട്ട് വെക്കുന്നത്
  1. ആസന്നമായ  വേനൽകാലം  തരണം ചെയ്യാൻ ഉള്ള മാർഗങ്ങൾ.
  2. ദീര്‍ഘ കല ജല സംരക്ഷണം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍.


ആസന്നമായ  വേനൽകാലം  തരണം ചെയ്യാൻ ഉള്ള മാർഗങ്ങൾ.


  1. ഈരാറ്റുപേട്ടയിലെ ശുദ്ധ ജല കുറവ് അനുഭവ പെടുന്ന പ്രദേശങ്ങൾ കണ്ടെത്തി  ടാപ്പുകൾ ഉള്ള ടാങ്ക് സ്ഥാപിച്ച് അതിൽ മുൻസിപ്പാലിറ്റിയിൽ നിന്ന് കുടിവെള്ളം നിറച്ചു നൽകിയാൽ - വാഹനങ്ങളിൽ നിന്ന് നേരിട്ട് കുടങ്ങളിലേക്ക് ജലം പകർത്തുന്നത് വഴി ഉണ്ടാവുന്ന ജല നഷ്ടം ഒഴിവാക്കാൻ കഴിയും.


  1. ജല ലഭ്യത കൂടുതൽ ഉള്ള സ്ഥലങ്ങൾ, വറ്റാത്ത കിണർ, മറ്റ് ജല സ്രോതസുകൾ എന്നിവയിൽ നിന്ന് കുടി വെള്ളം നല്കാൻ താത്കാലിക  മാർഗങ്ങൾക്ക് പകരം സ്‌ഥിരം മാർഗങ്ങൾ കാണുക.


  1. വേനല്‍ കടുത്തു കഴിഞ്ഞാല്‍ കുടിവെള്ള ടാങ്കറുകളും ചെറിയ പെട്ടി ഒട്ടോകളില്‍ ജലം വില്കുന്നവരും അന്യായ വില വാങ്ങുന്നു എന്നൊരു പരാതിയുണ്ട്. വില ഏകീകരിക്കാനും ന്യായമായ വില ഫിക്സ് ചെയ്യാനും സംവിധാനം ഉണ്ടാക്കണം.

  1. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ലീക്ക് ആയും ഡാമേജ് ആയും ധാരാളം വെള്ളം നഷ്ടപ്പെടുന്നു. അടിയന്തിരമായി അറ്റകുറ്റ പണികള്‍ ചെയ്തു ജല നഷ്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക.


  1. വേനല്‍ കാലം പകര്‍ച്ച വ്യാധികളുടെ കാലം കൂടിയാണ്. അഴുക്കു കലര്‍ന്ന ജലം ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും കഴിക്കുന്നത്‌ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ഇത് തടയിടാം. ശുദ്ധ ജലം ആണ് ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്താനുള്ള പരിശോധനകളും മറ്റു നടപടികളും വേഗത്തിലാക്കുക.


  1. വേനല്‍ കാലത്ത് പുതിയ കുഴല്‍ കിണര്‍ കുത്തുന്നതിനു നിയന്ത്രണം കൊണ്ട് വന്നാല്‍ നന്നായിരിക്കും.


  1. ടൌണില്‍ ജനം കൂടുതല്‍  കേന്ദ്രീകരിക്കുന്ന ബസ്‌ സ്റ്റോപ്പ്‌, പോലുള്ള സ്ഥലങ്ങളില്‍ സൌജന്യമായി കുടി വെള്ള ലഭ്യത ഉറപ്പു വരുത്തുക. “ എന്‍റെ ഈരാറ്റുപേട്ട  “ നിലവില്‍ ചെറിയ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. വിപുലമാക്കാനുള്ള ശ്രമങ്ങള്‍ക് സാമ്പത്തികവും മറ്റെല്ലാ തരത്തിലുള്ള പിന്തുണയും ആവശ്യമാണ്.


  1. കരുതലോടെയുള്ള ജല ഉപയോഗം പ്രമേയമാക്കി മുഴുവന്‍ പേരിലേക്കും സന്ദേശം എത്തുന്ന രീതിയിലുള്ള കാമ്പയിന്‍ നടത്തുക. “Save Water, Save Life” എന്ന പേരില്‍ രണ്ടു മാസങ്ങള്‍ക് മുന്‍പ് “ എന്‍റെ ഈരാറ്റുപേട്ട “ ഇത്തരമൊരു ഓണ്‍ലൈന്‍  കാമ്പയിന്‍ ആരംഭിക്കുകയും നല്ല രീതിയില്‍ മുന്നോട്ട് പോകുകയും ചെയ്യുന്നു. പക്ഷെ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ എത്തിപ്പെടുന്നതിനെക്കാള്‍ വലിയൊരു സമൂഹം പുറത്തുണ്ട്. കൂടുതല്‍ ജലം ഉപയോഗിക്കുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിലേക്ക് ഈ  ഓണ്‍ലൈന്‍ പ്രചരണം നിര്‍ഭാഗ്യവശാല്‍  കാര്യമായി എത്തിച്ചേരുകയില്ല. വിപുലമായൊരു കാമ്പയിന്‍ ആണ് ഇതിനു പരിഹാരം.





ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍.  


  1. കുളങ്ങൾ,കിണറുകൾ എന്നിവ ചാർജ് ചെയ്യാനുള്ള മാർഗങ്ങൾ ഉടൻ തുടങ്ങി വെക്കുക. മഴ കുഴികൾ, കെട്ടിടങ്ങളിൽ നിന്നുള്ള മഴ വെള്ളം കിണറുകളിൽ/ മഴ വെള്ള സംഭരണികൾ എന്നിവയിൽ എത്തിക്കാൻ ഉള്ള മാർഗങ്ങൾ അവലംബിക്കുക.


  1. .ഈലക്കയം, തെക്കേക്കര ഡാമുകളുടെ ഉയരം കൂട്ടുക,


  1. മാതാക്കള്‍ തോട് മീനച്ചിലാറില്‍ ചേരുന്ന സ്ഥലത്ത് നിലവിലുണ്ടായിരുന്ന ഡാം പുനര്‍ നിര്‍മിച്ച് ഉപയോഗ പ്രദമാക്കുക.


  1. ,കരിയിലകൾ കത്തിക്കുന്നത് നിരുത്സാഹ പെടുത്തുക .മണ്ണിൽ അടിഞ്ഞു കിടക്കുന്ന ഈ കരിയിലകൾ ഒരു സ്പോഞ്ച്  പോലെ പ്രവർത്തിച്ചു വേനൽ മഴയെ ഭൂമിയിൽ എത്തിക്കും എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക.

  1. ,മുറ്റം തറയോട് പതിക്കുന്നത് പോലെ ഉള്ള മഴ വെള്ളം ഭൂമിയിൽ എത്തുന്നത് തടയുന്ന നിർമാണ പ്രവർത്തങ്ങൾ നിരുത്സാഹപ്പെടുത്തുക.
  2. ജല സംരക്ഷണ സന്ദേശം നിരന്തരമായി ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുക. ഇതിനു വിവധ സ്കൂള്‍ ക്ലബ്‌കള്‍, വിവിധ പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ ഉപയോഗിക്കാം.

Wednesday, 18 January 2017

ലേബല്‍ കളി നോസ്റ്റു

ഒരിക്കലും മറക്കാനാവാത്ത ബാല്യകാല സ്മരണകളിലെ കടിച്ചാൽ പൊട്ടാത്ത ഒരായിരം ഓർമ്മകൾ മനസ്സിലേക്കു പലപ്പോഴും കടന്നുവരാറുണ്ട്.
അവയിൽ ഏറെ പ്രധാനപെട്ട ഒന്നാണ് ലേവൽ കളി (ലേബൽ കളി).....
അവധി നാളുകളിലെ ആവേശവും അതിലുപരി സമയം കൊല്ലിയും. അതായിരുന്നു ലേവൽ കളി.
ഓരോ വർഷവും ഇറങ്ങാറുണ്ട് പുതുപുത്തൻ ലേവൽ. അതാതു വർഷത്തെ ലേവുകളിൽ അതാതു വർഷത്തെ സിനിമാ താരങ്ങളുടെ ചിത്രമാവും ഉണ്ടാവുക. അങ്ങനെ പലതരം ഷീറ്റുകളിൽ വിവിധ മുഖങ്ങൾ.കൂടാതെ ഓരോ ഷീറ്റിനും ഓരോ വ്യത്യസ്ഥ കളറുകൾ.
പുതുപുത്തൻവേലിൻ്റെ മനോഹര വാസന ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു....
അവധി സമയത്ത് കടകളിൽ ലേവൽ എത്തിക്കഴിഞ്ഞാൽ പിന്നെ ആവേശം തുടങ്ങുകയായി.
ഒരു ഷീറ്റിന് 25 പൈസ.ഒരു രൂപയ്ക്ക് 4ഷീറ്റ് വാങ്ങിയാൽ 32 പീസ് ലേവൽ കിട്ടും....
പിന്നീടുള്ള വർഷങ്ങളിൽ വേവലിൻ്റെ വില കൂടിയത് മനസ്സിനെ ഏറെ വിഷമിപ്പിച്ചുവെങ്കിലും കളിയുടെ ആവേശത്തെ അത് അല്പം പോലും ബാധിച്ചില്ല എന്നത് മറക്കാനാവാത്ത മറ്റൊരു ഓർമ്മ....
2 പേരാണ് കളിക്കുന്നത്. ഇരുവരും മാറി മാറി ഓരോ ലേവൽ വീതം വെക്കും. ഇതിനിടയിൽ ലേവലിൽ ഒരേ മുഖം ഇരുവർക്കും വന്നാൽ, എന്നു വെച്ചാൽ കളിയുടെ ഇടയ്ക്ക് ഒന്നാമൻ മമ്മൂട്ടിയുടെ മുഖചിത്രമുള്ള ലേവൽ വെച്ചെന്നു കരുതുക. രണ്ടാമൻ്റെ കൈവശവും ഇതേ ലേവൽ ആണ് ഉള്ളതെങ്കിൽ അതു വരെ കളിച്ച ലേവൽ മുഴുവൻ ഒന്നാമന് എടുക്കാം. അതായത് ഒരേപോലുള്ള മുഖം രണ്ടാമത് ഡിസ്പ്പെ ചെയ്യുന്നവനാണ് ലേവൽ അടിക്കുക. ഇത്തരത്തിൽ കളി മുന്നോട്ടു പോവും....
ലേവൽ കളിയുടെ സമയത്ത് കാണിച്ചിട്ടുള്ള ശ്രദ്ധയും കരുതലുമൊന്നും ഇന്നുവരെ മറ്റൊരു കാര്യത്തിലും കാണിച്ചിട്ടില്ല...
അത്രക്ക് ആത്മാർത്ഥതയും ആവേശവുമായിരുന്നു...
കളി ആവേശത്തോടു മുന്നോട്ടു പോയിക്കഴിഞ്ഞാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാറില്ല..
ഒരാളുടെ കൈവശമുള്ള ലേവൽ മുഴുവനും തീർത്ത് അവൻ്റെ സങ്കടത്തിനും കണ്ണീരിനും മാത്രമേ ആ കളി അവസാനിപ്പിക്കാനാവൂ.
അതിനിടയിൽ മഴ ഒഴിച്ച് വേറെ ഏന്ത് ഭൂകമ്പം വന്നാലും മൈൻഡ് ചെയ്യാൻ മിനക്കെടാറില്ല..
മറ്റയ്ക്കാട് ഭാഗത്ത് ലേവൽ സുലഭമായി ലഭിക്കുന്ന കടയായിരുന്നു മാവേലിക്കാക്കായുടേത് (മുഹമ്മദ് അലി )... കൂടാതെ അക്കാലത്തെ മെയിൻ കളിക്കാരിൽ പലരും ഇതേ ലേവൽ ചില്ലറ വ്യാപാരം നടത്തിയിരുന്നതും മാവേലി കാക്കയുടെ പേടിസ്വപ്നമായിരുന്നു....
എല്ലാ ഏരിയായിലും ഒരു മെയിൻ കളിക്കാരൻ ഉണ്ടാവും.
എല്ലാവരുടെയും ലേവൽ കളിച്ചു പിടിക്കൂന്ന പേടി സ്വപനമായ ഒരാൾ.
അതുപോലെ തന്നെ എത്ര അടിച്ചാലും ലേവൽ കൊടുക്കാത്ത ഒന്നുകൂടി വെക്കണമെന്ന് പറഞ്ഞ് മുഖം ചുളിക്കുന്ന മറ്റൊരു കള്ളക്കളിക്കാരനും ഉണ്ടാവും...
ഒരിക്കൽ ഒരുത്തൻ്റെ കെട്ടുകണക്കിന് ലേവൽ രണ്ടാമൻ കളിച്ചു പിടിച്ചു. പതിവുപോലെ ഒന്നാമൻ വീട്ടിൽ പോയി. അടുത്ത ദിവസം വെളുപ്പാൻ കാലത്ത് വാതിലിൽ മുട്ട് കേട്ട് ഉറക്കച്ചടവോടെ വാതിൽ തുറന്ന ഒന്നാമനു മുന്നിൽ കരഞ്ഞുകൊണ്ട് രണ്ടാമൻ. കാര്യം തിരക്കിയപ്പോൾ തലേന്ന് കളിച്ച് പിടിച്ച ലേവൽ തിരിച്ച് വേണമത്രേ...;;;;;
.. ഇതും ഒരിക്കലും മറക്കത്ത ഇപ്പോഴും ഇടക്കിടക്ക് പറഞ്ഞ് പെട്ടി ചിരിക്കാറുള്ള മറ്റൊരു ഓർമ്മ....
കഷ്ടപ്പെട്ട് കളിച്ച് പിടിച്ച ലേവൽ മറ്റൊരു വൻ കളിച്ച് കൊണ്ടു പോയാൽ പിന്നെ നിരാശയും ദേശ്യവുമാണ്.
തോറ്റ് പിരാന്ത് പിടിച്ചിരിക്കുന്ന സമയത്താവും കൂട്ടത്തിൽ ഏതെങ്കിലുമൊരു കൊച്ചു പയ്യൻ "അണ്ണച്ചി എനിക്ക് 5 ലേവൽ തരാമോ" എന്നു ചോദിക്കുന്നത്.
അതു വരെ അടക്കി വെച്ചിരുന്ന സകല ദേശ്യവും സങ്കടവും ആ പാവത്തിനോടു തീർക്കും.
സർവതും മറന്ന് ഒരു ഭദ്രകാളിയെപ്പോലെ അവനു നേരെ ഉറഞ്ഞു തുള്ളുന്നത് ആ പാവം ഒരു പേടിയോടെ കണ്ടു നിൽക്കും..
പേട്ടയുടെ അടുത്തുള്ള പല സ്ഥലങ്ങളിലും പൊരിവെയിലത്ത് നടന്ന് കളിക്കാൻ പോയതും കളിച്ചു കിട്ടിയ ലേവൽ ഓരോ കളറിൻ്റെ അടിസ്ഥാനത്തിൽ പല കെട്ടുകളായി അടുക്കി വെക്കുന്നതും ഇടക്കിടക്ക് എടുത്ത് എണ്ണി നോക്കുന്നതും നാലു പേരുടെ മുന്നിൽ വെച്ച് അനിയന്മാർക്ക് നേരെ കുറച്ച് ലേവൽ വെച്ചു നീട്ടുമ്പോൾ കിട്ടുന്ന നിർവൃതിയും ഇന്നും മനസ്സിലെ വിടെയോ അതേപടിയുണ്ട്...
കയ്യിലുള്ള ലേവൽ മുഴുവൻ കളിച്ചു പോയാൽ അന്നു രാത്രി ഉറങ്ങാൻ കഴിയില്ല.
അടുത്ത ദിവസം എങ്ങനെ തിരിച്ചുപിടിക്കാമെന്ന് മനസ്സിൽ കണക്ക് കൂട്ടിവെക്കും.
എവിടുന്നേലും ചില്ലറ പൈസ കിട്ടുമോയെന്ന് വീടു മുഴുവൻ ആരും കാണാതെ പരതും.
പലപ്പോഴും സങ്കടം കാണുമ്പോൾ പാവം ഉമ്മച്ചി പറയും "എടാ നീ ഇങ്ങിനെ സങ്കടപ്പെടാതെ, ഇനി കളിക്കുമ്പോ ബിസ്മി പറഞ്ഞ് കളിച്ചാൽ മതി കെട്ടോ" എന്ന്..
അക്കാലത്ത് മറ്റയ്ക്കാട് ഏരിയായിൽ ലേവൽ കളിക്ക് മാത്രമായി പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിരുന്നു.
നേരം വെളുത്താൽ മുതൽ ഏറെ ഇരുട്ടുന്നത് വരെയും ഈ ഇരിപ്പിടങ്ങളിലൊക്കെ നല്ല തിരക്കാവും.
വീട്ടിൽ നിന്നുള്ള വിളിക്കോ വയർ കത്തുന്ന വിശപ്പിനോ ഈ തിരക്ക് കുറക്കാൻ കഴിഞ്ഞിരുന്നില്ല...
നമ്മെക്കാൾ മുതിർന്നവരോട് കളിച്ചാൽ ലേവൽ ഫുൾ പോവുമെന്നും എന്നാൽ പ്രായത്തിന് താഴ്ന്ന വനോടു കളിച്ചാൽ മുഴുവൻ ലേവലും കളിച്ച് പിടിക്കാം എന്നതുമായിരുന്നു ലേവൽ കളിയുടെ അക്കാലത്തെ നിയമം....
പിന്നീട് അവധി സമയം തീരുമ്പോൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും എല്ലാവരും ഒന്നിച്ച് ലേവൽ കത്തിച്ചു കളയുന്നതും മനസ്സിലേക്ക് ഓടിയെത്തുന്നു..
കയ്യിലുള്ള ലേവൽ മുഴുവൻ കളിച്ചു പോയതോർത്ത് ആരും കാണാതെ കണ്ണീർ പൊഴിച്ചതും അതോടൊപ്പം കളിച്ചു കിട്ടിയ ലേവൽ നോക്കി സ്വയം അഭിമാനം കൊണ്ടതും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല.
പഴയ കാല നൊസ്റ്റാൾജിയ വീണ്ടും ഓർക്കുവാൻ കൊതിക്കുന്ന ഒരു ഈരാറ്റുപേട്ടക്കാരനും മറക്കാൻ കഴിയാത്ത അക്കാലത്തെ ആർക്കും കെടുത്താൻ കഴിയാത്ത ഒരു ആവേശം തന്നെയായിരുന്നു ഒന്നോ രണ്ടോ മാസം മാത്രം ആയുസ്സുള്ള ലേവൽ കളി...
സമയത്ത് വീട്ടിൽ കേറാത്തതിന് പലപ്പോഴും വീട്ടുകാരുടെ ശകാരം വാങ്ങിത്തന്നതും ഇതേ ലേവൽ തന്നെ...
എന്നാലും അടുത്ത ദിവസവും നേരം വെളുക്കുമ്പോഴേക്കും ഷർട്ടിൻ്റ കീശയിൽ ഉണ്ടാവും ഇതേ ലേവൽ...
എതിരാളിയെ കീഴ്പ്പെടുത്താനുള്ള അടങ്ങാത്ത ആവേശവുമായി വീണ്ടും ഇറങ്ങും... ഇങ്ങനെ എത്രയോ നാളുകൾ.....
ഈ സൗഭാഗ്യങ്ങളൊക്കെയും അവസാനമായി ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായത് നമ്മുടെ ഈ തലമുറയ്ക്കാണ് എന്നത് അല്പം അഹങ്കാരത്തോടെ തന്നെ വിസ്മരിക്കാം......

പലായനം 13


കൊച്ചി മുതൽ യാത്ര
കേരളത്തിന്റെ കിഴക്ക് ഭാഗം ചേര്‍ന്നായിരുന്നു
മടക്കയാത്ര മഞ്ചേശ്വരത്ത് നിന്നും പടിഞ്ഞാറ് ഭാഗം ചേർന്നായി അതായത് കടലിനരിക് ചേര്‍ന്നു
കാസർഗോഡ്,കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്‌ അങ്ങിനെ ജോലിയോടൊപ്പം വിനോദ - തീര്‍ത്ഥാടന കേന്ദ്രങ്ങളും താണ്ടി ആലപ്പുഴ വഴി ഒരു റൗണ്ട് പൂര്‍ത്തിയാക്കി കോട്ടയത്തെത്തി ഇനി കോട്ടയം,ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ബാക്കി...
വീട്ടില്‍ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം പുനരാരംഭിച്ചത് ഇടുക്കിയിലേക്കായിരുന്നു കോട്ടയത്ത് നിന്നും കാഞ്ഞിരപ്പള്ളി കുട്ടിക്കാനം കുമളി വഴി കട്ടപ്പനയില്‍ സ്റ്റേ ചെയ്തു പിറ്റേന്ന് രാവിലെ ഇടുക്കി എത്തിയതു മുതൽ മനസ്സ് പുറകിലേക്ക് യാത്ര തുടങ്ങി കരിമ്പനും, ചേലച്ചുവടും, കഴിഞ്ഞപ്പോള്‍ റോഡിനു താഴെ പെരിയാർ ഒഴുകുന്നതു കാണാറായി
ഇടക്കിടെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു ഉച്ച സമയമായിരുന്നു ദൂരെ ആ തടിപ്പാലവും മറുകരയിലെ കുരുമുളക് തോട്ടവും വ്യക്തമായി ഇപ്പോള്‍ കാണാം ബെെക്ക് നിര്‍ത്തി ഇറങ്ങി അവിടുന്ന് കുറച്ച് താഴോട്ടു നടന്നാല്‍ ഞൂഞ്ഞിന്റെ എസ്‌റ്റേറ്റാണ് ശാലിനിയുടെ കഥ അറിയാവുന്ന ജോയ്സിനോട് ഒരോ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഞാൻ വാചാലനായി...
ഇവിടം വിട്ടിട്ട് ഏകദേശം അഞ്ച് വര്‍ഷം പിന്നിടുന്നു
കെെ എത്തുന്ന അകലത്തില്‍
ശാലിനിയുടെ ഒാര്‍മ്മകളുറങ്ങുന്ന
നാടും ആവീടും പുഴയും ചലച്ചിത്രത്തിലെ ഗാന രംഗം പോലെ പഴയ ഒാര്‍മ്മകള്‍ കടന്നു പോയി..."എടാ ഇന്ന് അടിമാലിയും മൂന്നാറും കവര്‍ ചെയ്യണം". "എനിക്കിവിടമൊന്നും അറിയില്ല
നീ സ്വപ്നം കണ്ടിരുന്നോ"
അതെനിക്ക് അനുസരിക്കാതിരിക്കാനായില്ല...
സിറ്റിയിലൂടെയുള്ള യാത്രയിൽ പ്രധാന മാറ്റം വെെദ്യുതി എത്തി, പഴയ ഒാലക്കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റിനു വഴിമാറിയിരിക്കുന്നു പുതിയ വെയിറ്റിം ഷെഡ് വന്നു പക്ഷേ സിറ്റിയുടെ ആ പഴയ സൗന്ദര്യം നഷ്ടപ്പട്ടിരിക്കുന്നു, തോളിൽ ബാഗുമായി നടന്നു തളര്‍ന്ന വഴിയേ വേഗത്തില്‍ ബെെക്കോടിക്കുമ്പോള്‍ ശാലിനിയെന്ന മഞ്ഞുതുള്ളി ഉത്തരമില്ലാത്ത സമസ്യ പോലെ മനസ്സില്‍ തങ്ങി നിന്നു ഒന്നവിടം വരെ പോകാമായിരുന്നു സുഖമായിരിക്കുന്നോ എന്നറിയാന്‍ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു പക്ഷേ സമയം അനുവദിക്കുന്നില്ല...
ഇറക്കമിറങ്ങിത്തീര്‍ന്നു
വലതു വശത്ത് പനംകുട്ടി പവ്വര്‍ഹൗസ് കാണാം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് കല്ലാര്‍കുട്ടി വഴി അടിമാലിയിലേക്ക് വണ്ടി കുതിക്കുമ്പോള്‍ പിന്നിലേക്ക് പോകുന്ന കാഴ്ചകള്‍ പോലെ ഒാര്‍മ്മകളും അലിഞ്ഞില്ലാതായി... അടിമാലിയിലെ കുറച്ചു കടകളില്‍ കയറിയ ശേഷം കുളിരു നിറഞ്ഞ റോഡിലെ ബെെക്ക് യാത്രയില്‍ ഭയങ്കര ത്രില്ലിങ്ങായിരുന്നു ചീയപ്പാറ വെള്ളച്ചാട്ടം കാണാനിറങ്ങിയ ശേഷം മൂന്നാറിലെത്തുമ്പോള്‍ മൂന്ന് മണിയോളമായി, രണ്ട് മണിക്കൂറിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കി റൂം അന്വേഷിച്ചു എവിടെയും ഫുള്‍ റൂമില്ല ഇവിടെ നിന്ന് രാവിലെ തണുപ്പില്‍ വണ്ടി ഒാടിക്കാന്‍ മടി തോന്നിയതിനാല്‍ മറ്റൊരാലോചന മുളപൊട്ടി നെടുങ്കണ്ടത്ത് ഇന്നു തന്നെ എത്തിയാല്‍ നാളെ ഉച്ചവരെ ഉറങ്ങിയിട്ട് ജോലി തുടരാം അവിടെ ഇത്രയും തണുപ്പുമുണ്ടാവില്ല...
"അണ്ണാ ഇന്ത നെടുങ്കണ്ടം പോകത് എന്ത റൂട്ട്" "ഇങ്ക ഇതുതാന്‍ റെെറ്റാ പോങ്കെ" "എവ്വളോ ദൂരമിരിക്ക്" "ഇരുപത് മെെലിരുക്കും"
"റോഡെപ്പിടി" "പരവാവായില്ല തമ്പീ" "റൊമ്പ താങ്ക്സ് അണ്ണാ" "പരമാവധി മുപ്പതു കിലോമീറ്റർ
രണ്ടു മണിക്കൂര്‍ യാത്ര പോകാം അല്ലേ" "വിട്റാ വണ്ടി..."
മരങ്ങള്‍ നിഴല്‍ പാകിവഴിയരികിലെ പുല്‍മേടുകളില്‍ കൂട്ടം കൂട്ടമായ് മേയുന്ന കന്നുകാലികള്‍, കുളിരുമായ് വന്ന തണുത്ത കാറ്റില്‍ പഴയൊരു പാട്ടുമൂളി ആസ്വദിച്ച് വണ്ടി വേഗത്തില്‍ കുതിച്ചു,അല്‍പ ദൂരം കഴിഞ്ഞപ്പോള്‍ റോഡ് മെറ്റലിളകി ഗട്ടറായിത്തുടങ്ങി വണ്ടിയുടെ വേഗത നന്നേ കുറഞ്ഞു, ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു വഴിയില്‍ ഇരുട്ടും വീണു തുടങ്ങി മഴ പെയ്തേക്കാം റോഡിനിരു വശത്തും വീടുകളോ കടകളോ
ഒന്നും ഇപ്പോള്‍ കാണുന്നില്ല മലഞ്ചെരുവുകളില്‍ അകലെയകലെയായ് ഒറ്റപ്പെട്ട വീടുകളില്‍ അരണ്ട വെളിച്ചം കാണാം പഴയ പ്രേതകഥകളിലെ ഡ്രാക്കുള കോട്ടയിയിലേക്ക് പോകുന്ന കുതിരണ്ടി ഒാര്‍മ്മയില്‍ വന്നു..
വീടുകളുടെ വെളിച്ചങ്ങളെല്ലാം അവസാനിച്ചു ചീവീടിന്റെ കച്ചേരി ഉച്ചസ്ഥായിയില്‍ ഇപ്പോള്‍ റോഡിനു കഷ്ടിച്ച് പത്തടി വീതിയേയുള്ളൂ ടാര്‍ ചെയ്തിട്ടില്ല ചെമ്മണ്‍ കാട്ടുപാത, ,വഴിതെറ്റിയതാണോ എന്തോ ഒന്നും മനസ്സിലാകുന്നില്ല ഇലകളെ പ്രകമ്പനം കൊള്ളിച്ച് തകര്‍പ്പന്‍ മഴ തുടങ്ങി മഴയില്‍ ഞാൻ തണുത്തു വിറച്ചു
ഹെല്‍മറ്റില്ല,മഴക്കോട്ടില്ല നനയുക തന്നെ ഏകദേശം ഒരു മണിക്കൂറിലധിമായി ഒാട്ടം തുടങ്ങിയിട്ട് "ഇരുപോളം കിലോമീറ്റർ ഒാടീട്ടുണ്ടാവും ഇനി ഏറിയാല്‍ ഒരു മണിക്കൂര്‍ വിടടാ വണ്ടി" ബെെക്ക് ഒാടിക്കാനറിയാത്ത അവനത് പറയാം മാത്രമല്ല പിന്നിലിരിക്കുന്ന അവന് വലിയ കുളിരുമില്ല ഞങ്ങള്‍ പരസ്പരം പറയുന്നത് കേള്‍ക്കാന്‍ പറ്റാതായി ശക്തമായ കോടമഞ്ഞും വണ്ടിയുടെ ലെെറ്റ് കത്തുന്നുണ്ടെങ്കിലും പ്രകാശം എന്നൊന്ന് പുറത്തേക്ക് വരുന്നില്ല അവസാനം ഇന്‍ഡിക്കേറ്റര്‍ ഇട്ടു നോക്കി ചെറിയ കാഴ്ച കിട്ടുന്നുണ്ട് വഴി കാണാനില്ല ഞാനും ജോയ്സും ബെെക്കും മാത്രം മറ്റൊന്നും ഇവിടില്ല കുറ്റാക്കുറ്റിരുട്ടു മാത്രം...
പെട്ടന്നാണ് ശക്തമായൊരിടിമുഴക്കവും മിന്നല്‍ പിണറുമുണ്ടായത് ആ വെളിച്ചത്തില്‍ ഞാൻ കണ്ടു കൊടും വനത്തിലൂടെയാണീ യാത്ര എന്നെക്കാള്‍ ധെെര്യവാനും പോസിറ്റീവായി ചിന്തിക്കുകയും ചെയ്യുന്ന ജോയ്സും ഞെട്ടി അവനെന്നെ കെട്ടിപ്പിടിച്ചു...
ഷൂവിനുള്ളില്‍ വെള്ളം നിറഞ്ഞു കാല്‍ മരവിച്ചു അരയ്ക്കു താഴേക്ക് ശരീരം ഉണ്ടെന്ന തോന്നല്‍ പോലുമില്ല,എഞ്ചിന്റെ ചെറിയ ചൂടാണൊരാശ്വാസം ക്ളച്ചും ആക്സിലറേറ്ററും പിടിച്ച
വിരലുകൾ മരിച്ചയാളുടേത് പോലെ സ്പര്‍ശനം പോലും തിരിച്ചറിയാതായി കാറ്റില്‍ മരങ്ങള്‍
പിടരുന്നതാണോ ആനയോ മറ്റോ നടക്കുന്നതിന്റെയോ എന്നറിയില്ല വല്ലാത്ത ചില അപശബ്ദങ്ങളും മുളകള്‍ ഒടിയുന്ന ശബ്ദവും കാതില്‍ തറയുന്നു.

 ഏതു നിമിഷവും കാട്ടാനയെയോ മറ്റേതെങ്കിലും വന്യ മൃഗങ്ങളെയോ തൊട്ടുമുന്നില്‍ പ്രതീക്ഷിച്ചു, വന്നാല്‍ ബെെക്ക്
തിരിച്ച് വിടണോ അതോ ഇറങ്ങി ഒാടണോ അതൊന്നും പൂരിപ്പിക്കാനെനിക്കാവില്ലായിരുന്നു... ഗര്‍ഭിണിയായ ഭാര്യയെയും ഏകമകളേയും വാപ്പയേയും ഉമ്മയേയും മനസ്സിലോര്‍ത്തു മനസുരുകി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു എത്ര സമയമായി വണ്ടി ഒാടിക്കുന്നു ഒരു പ്രതീക്ഷക്കുള്ള വഴിയെങ്കിലും തുറക്കണേ...
മഴ കൂടും പിന്നെ കുറയും
ഞാൻ പൂര്‍ണ്ണമായും തളര്‍ന്നു
കഴിഞ്ഞു ജോയ്സ് ഒന്നും മിണ്ടുന്നില്ല നാല്‍പതു കിലോമീറ്റർ എങ്കിലും വണ്ടി ഒാടിക്കാണും സമയം ഒമ്പതും കഴിഞ്ഞു... പെട്ടെന്നാണ് നെഞ്ചിലൊരിടിവാള്‍ മിന്നിയത് പെട്രോളന്റെ അവസ്ഥ എന്തായിരിക്കും ഫസ്റ്റ്,സെക്കന്റെ് ഗിയറില്‍ മാത്രമാണ് വണ്ടി അധികവും ഒാടിയത് നോബില്‍ കെെയ്യെത്തിച്ചു നോക്കി മെയിനിലാണ് റിസര്‍വ്വിലല്ല സമാധാനം ഇനിയും അമ്പതു കിലോമീറ്റർ ഒാടാനാവും നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി ഒരു മിസ്സിംഗ് കാണിച്ചു പെട്രോൾ നോബ് റിസര്‍വ്വിലേക്ക് വെച്ച് കുഴപ്പമില്ല,വെള്ളം കുത്തിയൊലിച്ച് ചെളിക്കുണ്ടായ വഴിയേ വണ്ടി ഇഴയുകയായിരുന്നു...ദൂരെ ദൂരെയതാ രണ്ട് കണ്ണുകൾ ഇരുട്ടിനും മ‍ഞ്ഞിനും ചാറ്റല്‍ മഴക്കും ഇടയിലൂടെ അടുത്തടുത്ത് വരുന്നത് വ്യക്തമായിക്കണ്ടു...
(തുടരും)


പലായനം 12


വെള്ളിയാഴ്ചയായത് കൊണ്ട് ഉണരാന്‍ അല്‍പം വെെകി,ബാബരി മസ്ജിദ് പൊളിക്കപ്പെട്ടിട്ടു മാസങ്ങളേ ആയുള്ളൂ അടുത്തത് കേരളത്തിലെ ചില പള്ളികള്‍ കൂടി സംഘപരിവാരം "സ്കെച്ച്" ചെയ്തിട്ടുണ്ട് എന്നൊരു പ്രചാരണം നടന്നു വരുന്ന സമയത്താണ് ഞങ്ങള്‍ കേരളം മുഴുവൻ മാര്‍ക്കറ്റിംഗ് സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി നാദാപുരത്ത് ഇന്നലെ എത്തിയത്...
പള്ളി പൊളിക്കാനുള്ള ലിസ്റ്റിൽ കേരളത്തിലെ പ്രധാന പള്ളിയായിരുന്നു നാദാപുരം പള്ളി, "എടാ ജോയ്സേ ഇന്ന് ആ പള്ളിയിൽ ജുംഅക്കു പോകണം എനിക്ക് " "എന്നാല്‍ "റെഡിയായിക്കോ ഇവിടെ കുറച്ച് കടകളേ ഉള്ളു, പള്ളിയില്‍ കഴിഞ്ഞു അടുത്തുള്ള ഹോട്ടലില്‍ നല്ല ബിരിയാണി കിട്ടും അത് കഴിഞ്ഞു ഡ്യൂട്ടി" വേഗം തയ്യാറായി ഹോട്ടലില്‍ നിന്നിറങ്ങി ചെറുതായി നാസ്ത കഴിച്ചു പള്ളിയിലെത്തി സമയം പതിനൊന്നാകുന്നു പള്ളി കോമ്പൗണ്ടിനുള്ളില്‍ ബെെക് വെച്ചു നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ ഭംഗി ആസ്വദിച്ചു ഞങ്ങള്‍ നിന്നു കുറച്ചകലെയായ് മനോഹരമായി പടവുകള്‍ കെട്ടിയ പള്ളിക്കുളം ഇത്തരം കുളങ്ങള്‍ ആദ്യമായാണ് ഞാൻ കാണുന്നത് ജോയ്സ് എന്നെ പലതും ചൂണ്ടിക്കാണിച്ചു ഒാരോന്ന് ചോദിച്ചു, ഞാൻ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു കുളിച്ചുകൊണ്ടിരുന്ന ഒരാൾ ഞങ്ങളെ സംശയത്തോടെ നോക്കിക്കൊണ്ട് പടവ് കയറി വന്നു "ആരാ എവ്ട്ന്നാ" "ജുമാക്കു വന്നതാണ്..." പെട്ടന്നയാള്‍ ഒാടിപ്പോയി നിമിഷങ്ങള്‍ക്കുള്ളില്‍ വലിയൊരു ആള്‍ക്കൂട്ടം
ഞങ്ങളെ വളഞ്ഞു അപ്പോഴാണ് ഞാൻ ഒാര്‍ക്കുന്നത് നാദാപുരം പതിവായി വര്‍ഗ്ഗീയ - രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടക്കുന്ന നാടാണ് മുസ്ലിം അല്ലാത്ത
ജോയ്സും മുസ്ലിമായ ഞാനും രജിസ്ട്രേഷൻ നമ്പര്‍ പോലുമില്ലാത്ത ബെെക്കില്‍ ഒരേപോലത്തെ പാന്റ്സും ഷര്‍ട്ടും ടെെയും ഷൂവും ഭയം അരിച്ചു കയറി....
"ന്താ ങ്ങ്ടെ പേര്" "മുഹമ്മദ് ഇബ്രാഹിം" "ഒാനോ "ജോസ് ജോയ്സ് " "പള്ളീലെന്താണ്, കാര്യം സത്യം പറ, നിങ്ങള്‍ കമ്മീഷന്റെ ആള്‍ക്കാരല്ലേ.." ഞങ്ങള്‍ രണ്ടുപേരും വിസിറ്റിംഗ് കാര്‍ഡ് കാണിച്ചു എന്നോട് ഖുർആൻ ഒാതാന്‍ പറഞ്ഞു ഞാൻ ഫാത്വിഹാ ഒാതി, അപ്പോള്‍ അവരൊന്നയഞ്ഞു കുറേപേര്‍ പിരിഞ്ഞു പോയി ബാക്കിയുള്ളവര്‍ ഞങ്ങളെ നിരീക്ഷിച്ചു നിന്നു അന്ന് ആ പള്ളിയില്‍ നിസ്ക്കരിക്കാതെ വേറൊരു പള്ളിയിലേക്കു പോയി അങ്ങിനെ തടി രക്ഷപ്പെട്ടു....
പിന്നീടാണറിഞ്ഞത് പുരാവസ്തു വകുപ്പോ മറ്റോ അവിടെ പരിശോധനക്ക് വന്നതെന്നാണ് അവർ വിചാരിച്ചത്... റൂം വെക്കേറ്റ് ചെയ്ത് കുറ്റ്യാടിയിലേക്ക് അവിടെ വലിയൊരു റെഡീമെയ്ഡ് ഷോപ്പില്‍ കയറി വലിയ തിരക്കില്ല ഖുർആൻ സൂക്തം എഴുതി ഫ്രെയിം ചെയ്തു മാനേജർ ക്യാബിനില്‍ വെച്ചിരുന്നതിനാല്‍ ഞാൻ മുന്നിലും ജോയ്സ് പിന്നിലുമായി നിന്നു വിസിറ്റിംഗ് കാര്‍ഡ് കൊടുത്ത ശേഷം "ഹലോ സര്‍, എെ ആം ഇബ്രാഹിം ‍" "വി ആര്‍ കമിംഗ് ഫ്രം മാഗ്നം ഒാവര്‍സീസ് കമ്പനി കോട്ടയം" "ഞങ്ങളുടെ കമ്പനി ഒാള്‍ കേരളാ ബേസില്‍ ചുരിദാര്‍ പ്രൊഡക്ഷൻ ആരംഭിക്കുന്നു അതിനായി ഒരു മാര്‍ക്കറ്റിംഗ് സര്‍വ്വേക്ക് വേണ്ടി വന്നതാണ്..." "ഞങ്ങളോടൊപ്പം അല്‍പ്പ സമയം ചിലവഴിക്കാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നു..."
" ഒാകെ" "സര്‍ ബിസിനസ് എങ്ങിനെ പോകുന്നു ?" "കസ്റ്റമേഴസ് ഏതുതരം ചുരിദാറാണ് പ്രിഫര്‍ ചെയ്യുന്നത്..?"
"മെറ്റീരിയല്‍ കോട്ടണ്‍,പോളിയസ്റ്റര്‍,ഒാര്‍ ഷിഫോണ്‍ ഏതാണ് ഫാസ്റ്റ് മൂവിംഗ്..?"
"കസ്റ്റമേഴ്സ് റെഗുലറായി എന്തെങ്കിലും കംപ്ലെെന്റ് പറയാറുണ്ടോ..?"
"ഏത് റേറ്റ് റേഞ്ച് ആണ് ഫാസ്റ്റ് മൂവിംഗ് ?"
"എംബ്റോയ്ഡറി അല്ലാതെ ഹാന്റ് /സ്റ്റോണ്‍ വര്‍ക്ക‍ുകള്‍ക്ക് എന്‍ക്വയറി ഉണ്ടോ?" "ഇപ്പോള്‍ എവിടെ നിന്നാണ് ചുരിദാര്‍ കിട്ടുന്നത്.." "പേയ്മെന്റെ് ക്രെഡിറ്റാണോ അതോ റെഡി ക്യാഷ് ആണോ..?"
"ഞങ്ങളുടെ പ്രൊഡക്ഷൻ ബോംബെ ഘാട്കോപ്പറില്‍ നിന്നാണെങ്കിലും സപ്ളെെ കോട്ടയത്തു നിന്നാണ് അത് കൊണ്ട് നിങ്ങള്‍ക്ക് ടാക്സ് പ്രോബ്ളവും വരില്ല..." മറുപടികളെല്ലാം ജോയ്സ് പ്രിന്റഡ് ഫോര്‍മാറ്റില്‍ എഴുതിയെടുത്ത് കഴിഞ്ഞു "ഒാകെ സര്‍ ഞങ്ങള്‍ ഒരു സിറ്റിയില്‍ ഒരു ഷോപ്പില്‍ മാത്രമേ സപ്ളെെ ചെയ്യുകയുള്ളൂ ഇൗ സിറ്റിയില്‍ താങ്കളുടെ ഷോപ്പിന് ഞങ്ങള്‍ ഫസ്റ്റ് പ്രിഫറന്‍സ് നല്‍കുന്നു" നന്ദി പറഞ്ഞ് വിസിറ്റിംഗ് കാര്‍ഡും വാങ്ങി അടുത്ത ഷോപ്പിലേക്ക്....
ഇപ്പോള്‍ മനസ്സിലായല്ലോ ഞങ്ങളുടെ ജോലിയുടെ രീതി, ഇതു കൂടാതെ നല്ല ഹോട്ടലില്‍ താമസിക്കണം, ഷേവിംഗ്, ഷൂ പോളീഷിംഗ്,ഡ്രസ്സ് അയണ്‍ ഇവയൊക്കെ ദിവസവും ചെയ്യണം എല്ലാറ്റിനും കമ്പനി പണം തരും...
ഉച്ചകഴിഞ്ഞപ്പോള്‍ തൊട്ടില്‍പ്പാലം വഴി ജോയ്സിന്റെ വീട്ടിലേക്ക്...ഞങ്ങള്‍ യൂണിഫോം അഴിച്ചു വെച്ചു പഴയ ഇബ്രാഹിമും ജോയ്സുമായി, പിറ്റേന്ന് ഞായർ അവധി ദിവസമാണ് മുള്ളന്‍ കൊല്ലിയിലെ പുഴയില്‍ കുളിച്ച് നാടന്‍ ചോറും കറിയും കഴിച്ച് ബെെക്കില്‍ റോഡും തോടും മലയും കയറി അവന്റെ കൂട്ടുകാരെ കാണാന്‍ പോയി പലയിടത്തും ബെെക്കിനു ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നിന്നു...അന്നും അവിടെ തങ്ങി...പിറ്റേന്നു വീണ്ടും യാത്ര തുടര്‍ന്നു, ഏഴ് ജില്ല കവര്‍ ചെയ്തു ഇനി വയനാട്ടിലേക്ക്...
(തുടരും)


പലായനം 13