ഈരാറ്റുപേട്ടയുടെ സാമൂഹിക, സംസ്കാരിക, സാമൂഹ്യ ക്ഷേമ മേഖലകളില്‍ 2011 മുതല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിവരുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് “ എന്റെ ഈരാറ്റുപേട്ട “ ഫേസ്ബുക്ക് ഗ്രൂപ്പ്. മുനിസിപ്പാലിറ്റി നടത്തുന്ന ഇത്തരമൊരു വേദിയിലേക്ക് ലഭിച്ച ക്ഷണം ഒരു അംഗീകാരം ആയി കാണുകയും ഗ്രൂപിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നു.
ക്ഷണം ലഭിച്ച ശേഷം ഗ്രൂപ്പില്‍ നടത്തിയ നീണ്ട ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്.
ജലക്ഷാമം പരിഹരിക്കാൻ രണ്ടു തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് എന്റെ ഈരാറ്റുപേട്ട മുന്നോട്ട് വെക്കുന്നത്
- ആസന്നമായ വേനൽകാലം തരണം ചെയ്യാൻ ഉള്ള മാർഗങ്ങൾ.
- ദീര്‍ഘ കല ജല സംരക്ഷണം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍.
ആസന്നമായ വേനൽകാലം തരണം ചെയ്യാൻ ഉള്ള മാർഗങ്ങൾ.
- ജല ലഭ്യത കൂടുതൽ ഉള്ള സ്ഥലങ്ങൾ, വറ്റാത്ത കിണർ, മറ്റ് ജല സ്രോതസുകൾ എന്നിവയിൽ നിന്ന് കുടി വെള്ളം നല്കാൻ താത്കാലിക മാർഗങ്ങൾക്ക് പകരം സ്‌ഥിരം മാർഗങ്ങൾ കാണുക.
- വേനല്‍ കടുത്തു കഴിഞ്ഞാല്‍ കുടിവെള്ള ടാങ്കറുകളും ചെറിയ പെട്ടി ഒട്ടോകളില്‍ ജലം വില്കുന്നവരും അന്യായ വില വാങ്ങുന്നു എന്നൊരു പരാതിയുണ്ട്. വില ഏകീകരിക്കാനും ന്യായമായ വില ഫിക്സ് ചെയ്യാനും സംവിധാനം ഉണ്ടാക്കണം.
- വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ലീക്ക് ആയും ഡാമേജ് ആയും ധാരാളം വെള്ളം നഷ്ടപ്പെടുന്നു. അടിയന്തിരമായി അറ്റകുറ്റ പണികള്‍ ചെയ്തു ജല നഷ്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക.
- വേനല്‍ കാലം പകര്‍ച്ച വ്യാധികളുടെ കാലം കൂടിയാണ്. അഴുക്കു കലര്‍ന്ന ജലം ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും കഴിക്കുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ഇത് തടയിടാം. ശുദ്ധ ജലം ആണ് ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്താനുള്ള പരിശോധനകളും മറ്റു നടപടികളും വേഗത്തിലാക്കുക.
- വേനല്‍ കാലത്ത് പുതിയ കുഴല്‍ കിണര്‍ കുത്തുന്നതിനു നിയന്ത്രണം കൊണ്ട് വന്നാല്‍ നന്നായിരിക്കും.
- ടൌണില്‍ ജനം കൂടുതല്‍ കേന്ദ്രീകരിക്കുന്ന ബസ് സ്റ്റോപ്പ്, പോലുള്ള സ്ഥലങ്ങളില്‍ സൌജന്യമായി കുടി വെള്ള ലഭ്യത ഉറപ്പു വരുത്തുക. “ എന്‍റെ ഈരാറ്റുപേട്ട “ നിലവില്‍ ചെറിയ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. വിപുലമാക്കാനുള്ള ശ്രമങ്ങള്‍ക് സാമ്പത്തികവും മറ്റെല്ലാ തരത്തിലുള്ള പിന്തുണയും ആവശ്യമാണ്.
- കരുതലോടെയുള്ള ജല ഉപയോഗം പ്രമേയമാക്കി മുഴുവന്‍ പേരിലേക്കും സന്ദേശം എത്തുന്ന രീതിയിലുള്ള കാമ്പയിന്‍ നടത്തുക. “Save Water, Save Life” എന്ന പേരില്‍ രണ്ടു മാസങ്ങള്‍ക് മുന്‍പ് “ എന്‍റെ ഈരാറ്റുപേട്ട “ ഇത്തരമൊരു ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിക്കുകയും നല്ല രീതിയില്‍ മുന്നോട്ട് പോകുകയും ചെയ്യുന്നു. പക്ഷെ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ എത്തിപ്പെടുന്നതിനെക്കാള്‍ വലിയൊരു സമൂഹം പുറത്തുണ്ട്. കൂടുതല്‍ ജലം ഉപയോഗിക്കുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിലേക്ക് ഈ ഓണ്‍ലൈന്‍ പ്രചരണം നിര്‍ഭാഗ്യവശാല്‍ കാര്യമായി എത്തിച്ചേരുകയില്ല. വിപുലമായൊരു കാമ്പയിന്‍ ആണ് ഇതിനു പരിഹാരം.
ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍.
- .ഈലക്കയം, തെക്കേക്കര ഡാമുകളുടെ ഉയരം കൂട്ടുക,
- മാതാക്കള്‍ തോട് മീനച്ചിലാറില്‍ ചേരുന്ന സ്ഥലത്ത് നിലവിലുണ്ടായിരുന്ന ഡാം പുനര്‍ നിര്‍മിച്ച് ഉപയോഗ പ്രദമാക്കുക.
- ,കരിയിലകൾ കത്തിക്കുന്നത് നിരുത്സാഹ പെടുത്തുക .മണ്ണിൽ അടിഞ്ഞു കിടക്കുന്ന ഈ കരിയിലകൾ ഒരു സ്പോഞ്ച് പോലെ പ്രവർത്തിച്ചു വേനൽ മഴയെ ഭൂമിയിൽ എത്തിക്കും എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക.
- ,മുറ്റം തറയോട് പതിക്കുന്നത് പോലെ ഉള്ള മഴ വെള്ളം ഭൂമിയിൽ എത്തുന്നത് തടയുന്ന നിർമാണ പ്രവർത്തങ്ങൾ നിരുത്സാഹപ്പെടുത്തുക.
- ജല സംരക്ഷണ സന്ദേശം നിരന്തരമായി ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുക. ഇതിനു വിവധ സ്കൂള്‍ ക്ലബ്‌കള്‍, വിവിധ പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ ഉപയോഗിക്കാം.



No comments:
Post a Comment