Wednesday, 26 July 2017

എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഭരണ പ്രതിസന്ധി വിചാരണ സംഘടിപ്പിച്ചു

  ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ ഭരണത്തിൽ അടുത്തിടെ ഭരണ സമിതിയിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് ഉത്തരവാദികളായ ഭരണ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടന്നു. 'എന്റെ ഈരാറ്റുപേട്ട' എന്ന ഫെയ്സ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട വ്യാപാര ഭവൻ ഒഡിറ്റോറിയത്തിലാരുന്നു പരിപാടി. നഗരസഭയിൽ ഇപ്പോൾ എന്താണ് സംഭവിച്ച് കൊണ്ട് ഇരിക്കുന്നത് എന്നതിനെപറ്റി പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ അവസരമുണ്ടാക്കുക, ഭരണ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നി കാര്യങ്ങളായിരുന്നു 'എന്റെ ഈരാറ്റുപേട്ട എന്റെ മുൻസിപ്പാലിറ്റി' എന്ന പേരിൽ നടത്തിയ ചർച്ചയിലൂടെ തങ്ങൾ ഉദ്ദേശിച്ചതെന്ന് എന്റെ ഈരാറ്റുപേട്ട ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ അഡ്മിന്മാർ പറഞ്ഞു.

ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സദസ്സ്  ഭരണ പ്രതിസന്ധി സാധാരണക്കാരായ ജനങ്ങളെ എത്രമാത്രം ബാധിച്ചു എന്നതിന് തെളിവായിരുന്നു. ചടങ്ങിൽ നിലവിലെ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ ടി.എം റഷീദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടി എം.എച്ച് ഷമീർ, എസ്.ഡി.പി.ഐ. മുനിസിപ്പൽ കൗൺസിലർ ഇസ്മായിൽ കീഴേടം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ വി.എം. സിറാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ഇല്ല്യാസ്, സി.പി.ഐ കോട്ടയം ജില്ല കമ്മിറ്റി മെമ്പർ ഇ.കെ. മുജീബ് എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.

നഗരസഭാ കൗൺസിലർമാരായ നിസാർ കുർബാനി, സി.പി. ബാസിത്, വി.പി. സുബൈർ എന്നിവരും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. എന്നാൽ, നാല് അംഗങ്ങളുള്ള ജനപക്ഷം പരിപാടിയിൽനിന്ന് വിട്ടുനിന്നത് പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

എസ്.ജി.സി ചാനൽ ചീഫ് എഡിറ്റർ ജയ്‌സൺ ജോസഫ് മോഡറേറ്ററായിരുന്നു.
നസീബ് വട്ടക്കയം, മുഹമ്മദ് ഷിബിലി, അജ്മൽ ഖാദർ പൊന്തനാൽ, സിയാദ് നിയോണിക്‌സ്, അമീൻ ഇ.എം, റയീസ് പടിപ്പുരക്കൽ, അനീസ് കെ.പി, നഹാസ് ഖാൻസൺ,ഫസിൽ ഫരീദ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ജനോപകാരപ്രദമായ പദ്ധതികളും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നൽകുന്നതിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ എറെ ജന ശ്രദ്ധ നേടിയ കൂട്ടായ്മയാണ് എന്റെ ഈരാറ്റുപേട്ട ഫെയ്‌സ് ബുക്ക് ഗ്രൂപ്പ്.