എന്റെ ഈരാറ്റുപേട്ട ( Ente erattupetta )
ഫേസ്ബുക് ലോകത്ത് എന്റെ ഈരാറ്റുപേട്ട ( Ente erattupetta ) അതിന്റെ യാത്ര തുടങ്ങിട്ട് ഇന്നേക്ക് 6 വർഷങ്ങൾ. 2011 ജൂണ് മാസം ആരംഭിച്ച യാത്ര 10 k എന്ന അംഗ സംഖ്യയിലേക്ക് മന്ദം മന്ദം ചുവടു വെക്കുന്നു. ഫേസ്ബുക്ക് എന്നത് നാട്ടിൽ കഴിയുന്ന സാധരണകരിൽ അത്ര പരിചിതം അല്ലായിരുന്ന ഒരു കാലമായിരുന്നു 2011. പ്രവാസികളായിരുന്നു ഗ്രുപ്പിലെ ജീവ നാഡി. നാട്ടിൽ ഉള്ള ആളുകൾ എത്തിക്കുന്ന ചെറുതും വലുതുമായ വിശേഷങ്ങൾക്കായി അവർ കയറി ഇറങ്ങി ഇവിടെ.
നാട്ടിലെ എന്ത് സംഭവങ്ങളും ഗ്രുപ്പിൽ വന്നു കൊണ്ടിരുന്നു. അത് കാണാൻ പ്രവാസികളും നാട്ടിൽ ഉള്ളവരും ഗ്രുപ്പിനെ ആശ്രയിച്ചു തുടങ്ങി. വ്യത്യസ്ത മേഖലകൾ ചർച്ചകളിൽ ഉയർന്നു വന്നു. ഇൻഡ്യ മഹാ രാജ്യത്തെ പോലെ വ്യത്യസ്ത പുലർത്തി ഈരാറ്റുപേട്ട എന്ന ഒറ്റ നാടിനെ സ്നേഹിക്കുന്നവരുടെ ഫേസ്ബുക്ക് ശബ്ദമായി എന്റെ ഈരാറ്റുപേട്ട.
വളർച്ചയുടെ ഘട്ടത്തിൽ നമ്മളിൽ നിന്ന് ഉയർന്നു വന്ന ആവശ്യങ്ങൾ ആയിരുന്നു ആദ്യ ഫേസ്ബുക്ക് മീറ്റും ( ഒരു പക്ഷെ മധ്യ കേരളത്തിലെ ആദ്യ സോഷ്യൽ മീഡിയ സംഗമം ആവും അത് ) പിന്നീട് നടന്ന ഡേസനിലേറെ പ്രോഗ്രാമുകൾ.
ഒരു നാട്ടിലെ വ്യത്യസ്ത പ്രായങ്ങളെ ഒരുമിച്ചു നടത്താൻ ഈ കൂട്ടായ്മയിലെ സൗഹൃദങ്ങൾക്ക് കഴിഞ്ഞു. ഉറങ്ങി കിടന്ന കഴിവുകൾ ഉണർത്തി ഒരു പിടി കഴിവുറ്റ കലാകാരന്മാരെ ( എഴുത്തുകാർ ) നാടിന് നൽകിയതിനും ഈ കൂട്ടായ്മ വേദിയായി
എല്ലാം എല്ലാർക്കും അറിയുന്ന കാര്യങ്ങൾ അത്ര പരിചിതമല്ലാത്ത ഒരു കഥ കൂടി. എന്റെ ഈരാറ്റുപേട്ട ( Ente erattupetta ) ഫേസ്‌ബുക്ക് ഗ്രുപ്പ് തുടങ്ങുന്ന 2011 കാലഘട്ടത്തിൽ ഇന്ന് ലഭ്യമായത് പോലെ ഫോണിലും കമ്പ്യൂട്ടറിലും മലയാളം വായിക്കുക അല്പം ബുദ്ധിമുട്ടായിരുന്നു. എഴുതാനും കഴിയില്ലായിരുന്നു. അന്ന് സാധാരണമായി ഉപയോഗിച്ചിരുന്നത് മംഗ്ലീഷ് രീതി ആയിരുന്നു. മലയാളം യൂണികോഡ് സപ്പോർട്ട് ആവാത്ത ഫോണിൽ ഗ്രുപ്പിന്റെ പേര് മലയാളയത്തിൽ എഴുതിയ ഭാഗം കുറച്ചു ചതുര കട്ടകൾ മത്രെ കാണു. അത് മനസിലാക്കാൻ സഹായകയമായി ആണ് ബ്രാക്കറ്റിൽ കൊടുത്തത്.
ഇപ്പോൾ സർവസാധരണമാണ് മലയാളം അത് കൊണ്ടു തന്നെ ലക്ഷങ്ങൾ അംഗ സംഖ്യ ഉള്ള പുതിയ ഗ്രുപ്പുകളിൽ ഇപ്പോൾ മലയാളം മാത്രമാണ് (സഞ്ചാരി, മലബാർ അടുക്കള ) പേരിൽ ഉൾപ്പെടുത്തിയിട്ടുള്ളു. എന്നാലും ഇന്നും ഈരാറ്റുപേട്ടയിൽ ട്രൻഡ് 2011 രീതി തന്നെ.
ഇന്നിയും ഉപകാരപ്രധമായ രീതിയിൽ ഗ്രുപ്പ് ഉയരങ്ങൾ കിഴടക്കട്ടെ എന്ന് ആശംസിക്കുന്നു
