Saturday, 6 October 2018

കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ.. സത്ത്യല്ലേ...


#പുസ്തക_പരിചയം - 22

കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ.. സത്ത്യല്ലേ...

കുന്നോളം അല്ല അങ്ങ് ആകാശത്തിന്റെ മേലെ വരെ ഓരോരുത്തർക്കും അവരുടെ ഭൂതകാലത്തിന്റെ സ്മരണകൾ പറയാൻ ഉണ്ടാവില്ലേ..

കൂടെ കൈ പിടിച്ചു നടന്ന സൗഹൃദങ്ങൾ.. കൈതാങ്ങായ പ്രണയങ്ങൾ.. കണ്ണീരിന്റെ നനവുള്ള മഴയോർമകൾ... സ്നേഹീച്ചു തീരും മുൻപ് അകന്നു പോയ ആത്മ വിദ്യാലയം..കണക്കുക്‌ളാസിലെ ഉറക്കം.. ലസഗ / ഉസാഘ 😂😂

സഹോദരങ്ങളുമായി വഴക്കടിച്ചതിന്റെ കണ്ണീരുള്ള ഓർമ്മകൾ.. ബന്ധുവീടുകളിലെ സന്ദർശനങ്ങൾ.. മാമൻ.. അമ്മായി.. കസിൻസ്.. മുത്തച്ഛൻ.. മുത്തശ്ശി.. ആ പൊക്കമുള്ള മാവ്...

ജിഷ്ണുവിനെ കുറിച്ചുള്ള പോസിറ്റീവ് ഓർമ്മകൾ, കലാലയ - സ്റ്റേജ് ഓർമ്മകൾ - അങ്ങനെ അങ്ങ്നെ അങ്ങനെ..

നിറയെ ഓർമ്മകൾ മാത്രമുള്ള ഒരു ചെറിയ വലിയ എഴുത്ത്.. കുറഞ്ഞ വാക്കുകളിൽ - ചെറിയ വിവരണങ്ങളിൽ - മനസിനെ നമ്മുടെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോവുന്ന ഒരു സുന്ദര ഗ്രന്ഥം...

രണ്ടാമത്തെ ബുക്ക്‌ - നനഞു തീർത്ത മഴകൾ

രചന - ദീപ നിഷാന്ത്
പ്രസാധകർ - കൈരളി ബുക്സ്
വില -180

വരികൾ : അസിം പി നൗഷാദ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment