#പുസ്തക_പരിചയം - 21
No Alphabet in Sight
English and Foreign Language University(EFLU) ലെ കൽച്ചറൽ സ്റ്റഡീസ് വിഭാഗം പ്രൊഫസർമാരായ Kസത്യനാരായണയും സൂസി താരുവും എഡിറ്റ് ചെയ്ത ബുക്കാണ് "No Alphabet in Sight" അഥവാ കാണുന്നില്ലരൊക്ഷരവും.
രണ്ട് വോല്യങ്ങളിലായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ,1990 കളിൽ സൗത്ത് ഇന്ത്യയിലെ പ്രധാന ഭാഷകളിൽ ഉയർന്നു വന്നിട്ടുള്ള ദലിത് എഴുത്തുകളുടേയും ചിന്തകളുടേയും സമാഹാരത്തിന്റെ ആദ്യഭാഗമാണിത്.തമിഴ്നാട്ടിലെയും കേരളത്തിലെയും നാൽപതിലധികം ദലിത് എഴുത്തുകാരുടെ കവിതകൾ,കഥകൾ, രാഷ്ട്രീയ ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവയുടെ ഇംഗ്ലിഷ് പരിഭാഷയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ദലിത് ചിന്തകളുടെ ആവിർഭാവവും, പോരാട്ടങ്ങളും, മുത്തങ്ങ, ചെങ്ങറ മുതലായ സമരങ്ങളുമൊക്കെ വിശദമായി പ്രതിപാദിച്ചിട്ടുള്ള ഈ ബുക്ക് ദലിത് രാഷ്ട്രീയ / സാഹിത്യ/ സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ച് ഗൗരവമായി പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
മുഖമില്ലാതെ പോയ, പേരില്ലാതെ പോയ, മുഖ്യധാര സമൂഹം മന: പൂർവ്വമായി അരിക് വൽക്കരിച്ച ധാരാളം എഴുത്ത്കാരുടെ ചിന്തകളെ പ്രതിധ്വനിപ്പിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത് എന്നതാണ് പ്രത്യേകത.
വരികൾ : സമീറ
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment