#പുസ്തക_പരിചയം - 26
ബർസ(മുഖംതുറന്നിട്ടവൾ)
ഗ്രന്ഥകാരി : Dr.ഖദീജമുംതാസ്
വില₹150,2015 ഒക്ടോബറിൽ പബ്ളിഷ്ചെയ്തു. വിതരണം കറന്റ്ബുക്സ്&ഡിസി ബുക്സ്.
അവതാരിക എപി കുഞ്ഞാമു.
റഷീദെന്ന ഡോക്ടറെ വിവാഹം ചെയ്ത ബബിത എന്നതിയ്യസമുദായക്കാരിയായ ഡോക്ടുടെ കുറച്ചുവർഷത്തെ പ്രവാസ ജീവിതമാണിതിവ്രുത്തം.ഒരു മുസ്ലീം സ്ത്രീക്ക് സമൂഹത്തിലും സമുദായത്തിലുമുണ്ടാകുന്ന വിഹ്വലതകളാണ് ഇതിവ്രുത്തം. ഒരു മുസ്ലിംപരിഷ്കർത്താവിന് സ്വമതത്തിൽ നിന്നും നേരിടേണ്ടിവന്ന കുറ്റവിചാരണയെപ്പറ്റി ഇറാനിയൻബുദ്ധിജീവി അബ്ദുൽഖരീം സൊറോഷിന്റെ ലേഖനത്തിന്റെ പിൻബലത്തിലാണ് രചന. ജൻമംകൊണ്ട് മുസ്ലീമെങ്കിലും ഒരുപിടിവിയോജിപ്പാണ് സമുദായത്തോടുള്ളത്. ഹിജറ1400 ലെ ഹറംആക്രമണവും തുടർന്നുള്ള പ്രവാസജീവിതവും ഇതിനിടയിൽ റഷീദിനുണ്ടായ അപകടവും ആറുവർഷംകഴിഞ്ഞുള്ള മടക്കവും ഒരുവിധം നന്നായി വരച്ചുകാണിക്കുന്നു. നബിയെക്കുറിച്ചുള്ള പ്രസ്താവനകൾ ഒരു ഇസ്ലാം വിരുദ്ധ ആശയമാണ് വായനക്കാർക്കുനൽകുന്നത് .
വരികൾ : ജാഫർ സാദിക്ക്
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment