#പുസ്തക_പരിചയം - 36
യതിചര്യ
നിത്യചൈതന്യയതി
ജീവന്‍ ബുക്‌സ്, ഭരണങ്ങാനം
ആദ്യ പ്രസിദ്ധീകരണം : 1988
വില : 40 രൂപ
ആധുനീക ജനം സഞ്ചാരം പോലും മാധ്യമങ്ങളിലൂടെ വിരല്‍ തുമ്പില്‍ ലോകം
കാണുമ്പോള്‍ വിമാനത്തിലും കപ്പലിലും ബസിലും ടാക്‌സിയിലും കുതിവണ്ടിയിലും കാല്‍നടയുമായി ലോകം മുഴുവന്‍ സഞ്ചരിച്ച് താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ വളരെ ലളിതവും സരസവുമായി ഒന്നും വിട്ടു പോകാതെ എഴുതിയ ഈ പുസ്തകം ഒരു വായനക്കാരന്‍റെ നിധിയാണ്.
സ്വാതന്ത്ര്യത്തിന് മുന്‍പ് എന്റെ രാജ്യ്ത്തിന്റെ ഭാഗമായിരുന്ന കറാച്ചിയില്‍ പലപ്രാവശ്യം പോയതിന്റെ ഓര്‍മ്മ സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാനിലായ കറാച്ചിയില്‍ എത്തിയപ്പോല്‍ അനുഭവപ്പെട്ട വികാരം.
സോക്രട്ടീസിന്‍റെ നാടായ ആദന്‍സ്, പോപ്പിന്‍റെ നാടായ റോം, കെട്ടിടങ്ങളിലെ കരകൗശലം ആസ്വദിച്ച് നിലത്തുനോക്കി നടക്കാന്‍ പറ്റാതെ പിടലിവേദനയും നടുവേദനയും പിടിപെട്ട റോമിന്റെ ഛായാചിത്രം എത്ര മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു. പഴയ പാഠപുസ്തത്തില്‍ പഠിച്ച വെനീസിലെ കച്ചവടക്കാരന്‍ ഓര്‍മ്മവരുന്ന വെനീസ്, റോമില്‍ നിന്നും വെനീസും കഴിഞ്ഞ് പാരീസിലെത്തുമ്പോള്‍ അക്കിത്തം നാരായണന്റെ കൂടെയുള്ള താമസവും ചിത്രകലാസ്വാദനവും അതിന്റെ നിമ്മാണ വിവരണവും ഏറെ പഠനാര്‍ഹമാണ്.
സാധാരണ വിസിറ്റിങ്ങ്ഗ് വിസയില്‍ ഇംഗ്ലണ്ടില്‍ എത്തിയിരുന്ന യതി, ഇപ്രാവശ്യം കോമവെല്‍ത്ത് പൗരനായിട്ടായിരുന്നു എത്തിയത്. അറിവില്ലായ്മയുടെ കൂടെ അഹങ്കാരവും കൂടി ചേര്‍ത്താല്‍ ജീവിതം നരകമായിത്തീരും എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇംഗ്ലണ്ടിലെ മലയാളി എന്ന് യതി നമ്മെ പഠിപ്പിക്കുന്നു.
ലണ്ടന്‍ യാത്രകഴിഞ്ഞ് വടക്കേ അമേരിക്കയിലായിരിക്ക ഒരു ഗുരുകുലത്തില്‍ വച്ച് കുട്ടികളുമായി നടന്ന സംവാദത്തില്‍ ദൈവം ഉണ്ടോ എന്ന ചേദ്യത്തിന് യതിയുടെ മറുപടി ഇന്നും ലോകത്തിന് കരുത്താണ്. ഇതില്‍ ദൈവം എന്നതിന്റെ കാഴ്ചപ്പാട്, പ്രാര്‍ത്ഥന, ദൈവത്തെ കാണുക, പ്രാര്‍ത്ഥനക്കുത്തരം, അഛ്ചനമ്മമാര്‍ നിര്‍ചനം ഇങ്ങനെ സംവാദങ്ങളും പ്രഭാഷണങ്ങളും ആസ്വാദനവും കൊണ്ട് നിറഞ്ഞ ഒരു യാത്രാവിവരണം ഇന്നലേക്കും ഇന്നിനും നാളേക്കും വേണ്ടിയാവട്ടെ.
'അമ്മേ ലോക പുഷ്പവാടിയില്‍
വിരിയുന്ന എല്ലാപ്പൂക്കളും
ഭഗവദہച്ചനത്തിന് യോഗ്യമാണ്'
ഇന്നത്തെ ആധുനിക അച്ചടി സൗകര്യമില്ലാത്ത 1988 കാലഘട്ടത്തില്‍ അക്ഷരങ്ങള്‍ ഒന്നൊന്നായി നിരത്തി അച്ചടിച്ച ഭരണങ്ങാനം ജീവന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 300 പേജുള്ള പ്രസ്തുത പുസ്തകം യതിയുടെ ചരിത്ര രേഖയി കാണാന്‍ കഴിയില്ല എന്നത് ഒരു ദുഖ സത്യമാണ്.
വരികള്‍ : മുഹമ്മദ് റഷീദ് പടിപ്പുരക്കല്‍
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment