Saturday, 6 October 2018

മെയിന്‍ കാംഫ്‌


#പുസ്തക_പരിചയം - 35


മെയിന്‍ കാംഫ്‌
ഹിറ്റ്ലറുടെ ആത്മ കഥ.

''ഓരോ വാക്കിനും നഷ്ടമായത് 125 ജീവിതങ്ങള്‍, ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം.'' പ്രസിദ്ധ അമേരിക്കന്‍ പത്രാധിപരും നിരൂപകനുമായ നോര്‍മന്‍ കസിന്‍സ് മെയിന്‍ കാംഫിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. അതായത് ലോകം കണ്ട ഏറ്റവും വിനാശകാരിയായ പുസ്തകം.

രണ്ടാം ലോക മഹായുദ്ധത്തിന് തന്നെ കാരണക്കാരനാവുകയും അറുപത് ലക്ഷം ജൂതരെ കൊന്നൊടുക്കുകയും ചെയ്ത ഹിറ്റ്‌ലര്‍ എന്ന ദുഷ്ട പ്രതിഭയുടെ ആത്മകഥ കേവലമായ കഥ പറച്ചിലല്ല. എന്നാല്‍ ഓരോ താളിലും രക്തം പൊടിഞ്ഞു നില്‍ക്കുന്ന വായനാനുഭവവുമല്ല. മറിച്ച് സമകാലിക അഭിനവ ഫാഷിസ്റ്റുകള്‍ നെഞ്ചിലേറ്റി നടക്കുന്ന ആശയ രൂപരേഖയാണ്.

വരികൾ : ഷമീര്‍ വലിയവീട്ടില്‍

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment