#പുസ്തക_പരിചയം - 31
അൽ അറേബ്യൻ നോവൽ ഫാക്ടറി
ബെന്യാമിൻ്റെ ആടുജീവിതത്തിന് ശേഷം എന്നെ ഏറെ ആകർഷിച്ച നോവലാണ് അദ്ദേഹത്തിൻ്റെ തന്നെ "അൽ അറേബ്യൻ നോവൽ ഫാക്ടറി " .
ഒരു വിദേശ നോവലിസ്റ്റിനായി വിവരശേഖരണത്തിനിറങ്ങിയ പ്രതാപ് എന്ന യുവാവിൻ്റെ അനുഭവങ്ങളാണ് ഇതിൻ്റെ ഇതിവൃത്തം. അന്വേഷണത്തിനിടയിൽ അറേബ്യൻ രാജ്യങ്ങളിൽ നിരോധിച്ച ഒരു നോവൽ പ്രതാപിൻ്റെ കൈയിലെത്തുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിൽ വിശദീകരിക്കുന്നത്. ഒരേ സമയം അറബ് ഗവണ്മെന്റിൻ്റെ ഭാഗത്തു നിന്നും ശിയാ വിശ്വാസികളുടെ ഭാഗത്തു നിന്നും ആ നോവലിൻ്റെ പേരിൽ പ്രതാ പിന് ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട്. അതു കൊണ്ടു തന്നെ പ്രതാപ് ഈ നിരോധിക്കപ്പെട്ട നോവലിൻ്റെ പശ്ചാത്തലത്തെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും അതിലെ കഥാപാത്രങ്ങളെ കണ്ടു മുട്ടുകയും ചെയ്യുന്നുണ്ട്- വായനയിലുടനീളം വല്ലാത്തൊരു കൗതുകവും ഉദ്വേഗവും ജനിപ്പിക്കുന്ന ഒരു രചനാശൈലിയാണ് ഇതിൻ്റെ സവിശേഷത. ഇതിനോടു കൂടി ബെന്യാമിൻ്റെ തന്നെ" മുല്ലപ്പൂ മണമുള്ള പകലുകൾ " എന്ന നോവലും കൂടി കൂട്ടി വായിക്കുമ്പോഴാണ് വായന പൂർണ്ണതയിലെത്തുന്നത്.
വരികൾ: ആദിൽ ബിൻ ജമാൽ
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment