#പുസ്തക_പരിചയം - 30
ബന്ധങ്ങളുടെ മന:ശാസ്ത്രം
കാലചക്രം അനുദിനം അധിവേഗം കുതിച്ച് കൊണ്ടിരിക്കുന്നു. കൂടെ ബെല്ലും ബ്രേക്കും ഇല്ലാണ്ട് നമ്മളും. ഒരു നിമിഷം നിന്ന നിൽപ്പിൽ തിരിഞ്ഞ് നോക്കാൻ തോന്നിട്ടുണ്ടോ? എന്തിനു ജീവിക്കുന്നു എന്ന്? ആർക്ക് വേണ്ടി ഇങ്ങനെ ഓടുന്നെന്ന്? ഓട്ടത്തിനായിൽ തിരികെ ഒരിക്കലും കിട്ടാത്ത പലതും വീണുപോകുന്നുണ്ടെന്ന് എപ്പോഴേലും തിരിച്ചറിഞ്ഞിട്ടുണ്ടോ?
എങ്കിൽ ഈ പുസ്തകം ഒന്ന് വായിക്കാൻ സമയം കണ്ടെത്തുക, പലതിനുമുള്ള ഉത്തരമായിരിക്കാം ഒരു പക്ഷേ..
ഇന്റർനാഷണൽ NLP (Neuro-Linguistic Programming) ട്രെയ്നറും ഒരുപാട് കൃതികളുടെ രചയിതാവുമായ അഡ്വ: മുഈനുദ്ദിൻ സാഹിബിന്റെ ബന്ധങ്ങളുടെ മന:ശാസ്ത്രം ഒരു വല്ലാത്ത വായനാനുഭവമാണ്. ജീവിത വേഗം കൂടുന്നതിനനുസരിച്ച് ബന്ധങ്ങളിലെ കണ്ണികൾ അതേ വേഗത്തിൽ അകലുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഓരോ കണ്ണികൾ അകലുന്തോറും മനസ്സിൽ അശാന്തിയുടെ വിത്ത് പാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
അകന്ന ബന്ധങ്ങൾ കോർത്തിടുമ്പോൾ കിട്ടുന്ന സുഖം വാക്കുകളിൽ പകർത്തുക അസാധ്യമാണ്. ദാമ്പത്യ ബന്ധം, കുഞ്ഞുങ്ങളുമായുള്ള ബന്ധ, അയൽപക്ക ബന്ധം, സുഹൃദ്ബന്ധം തുടങ്ങി എല്ലറ്റിനെയും വിഷദമായി പ്രതിപാദിക്കുന്നുണ്ട്..
മക്കൾ എന്തുകൊണ്ട് ഇങ്ങനെയായി, തകരുന്ന ദാമ്പത്യം തുടങ്ങി ഉത്തരമില്ലെന്ന് നമ്മൾ കരുതുന്ന പലതിലേക്കുമുള്ള തിരിഞ്ഞു നടത്തമാണ് 'ബന്ധങ്ങളുടെ മന:ശാസ്ത്രം'
വരികൾ : ഫയാസ് മുഹമ്മദ്
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി
No comments:
Post a Comment