Wednesday, 18 January 2017

എന്ത് കൊണ്ട് "പാലായനം"



അനന്തമായ  ഉണ്മയുടെ പലായന പഥത്തിലെ ഏതോ ഒരു ഘട്ടം മാത്രമാണ് ഈ ദുനിയാവിലെ ഓരോ ജീവനും ജീവിതവും.. ജനനമെന്നും മരണമെന്നും നാം വിളിക്കുന്ന ചടങ്ങുകള്‍ക്കിടയിലെ സമയം. വേണമെങ്കില്‍ ഓരോ ജീവിതത്തെയും ഓരോ പലായനം എന്ന് വിളിക്കാം.
ഏക ലക്ഷ്യം തേടിയുള്ള പാതയില്‍ കാലവും കാലത്തിന്റെ കര്‍ത്താവും കരുതിവെച്ചിരിക്കുന്ന ആകസ്മികങ്ങളാണ് ആ പലായനത്തിന്റെ ഭംഗി. ഓരോ കയറ്റത്തിനും ഇറക്കമുണ്ടെന്നും ഇറക്കത്തിന് കയറ്റം പ്രതീക്ഷിക്കണം എന്നതും ബോധിക്കുക ഓരോ പലായനത്തിന്റെയും പഥം ഒന്നായി വായിക്കുമ്പോഴാണ്, അടര്‍ത്തി വായിക്കുന്നതിനേക്കാള്‍. ഓരോ ജീവനിലും പ്രകൃത്യാലുള്ള അതിജീവന ബോധത്തിന്റെയും കരുത്തിന്റെയും  കഥനം കൂടിയാകുന്നു  ഓരോ പലായനത്തിന്റെയും കഥകള്‍.

ഇത്രയും പറഞ്ഞത് എഴുതപ്പെട്ട ഒരു പലായനം പരിചയപ്പെടുത്താനാണു. പഥികന്‍ നടന്നകലുമ്പോ വായുമണ്ഡലത്തില്‍ അലിഞ്ഞില്ലാതാവുന്ന കഥകളെക്കാള്‍ എന്ത് കൊണ്ട് ഇബാഹിം ക്യാമ്പസിന്റെ ആത്മ കഥനം പ്രധാന്യമാകുന്നു എന്നതിനുത്തരമാണ് അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന  "പലായനം " എന്ന ആത്മകഥാ പരമ്പര. അതില്‍ ചെറിയ തിരുത്തുകള്‍ വരുത്തിയാല്‍ നമ്മുടെ പിതാക്കളുടെ, അല്ലെങ്കില്‍ താങ്കള്‍ എഴുപതുകളിലും എണ്‍പതുകളിലും യുവത്വം അനുഭവിച്ചവരാണെങ്കില്‍ താങ്കളുടെ തന്നെ ജീവിതം ആകും അത്.

ഓരോ അനുഭവങ്ങള്‍ക്കും വേണ്ടി നിര്‍മിക്കപ്പെട്ട വാക്കുകള്‍ പോലെ തോന്നുന്ന പദ വിന്യാസം കൊണ്ടു വായനക്കാരനെ പിടിച്ചെടുക്കുന്ന എന്തോ ഒരു മാന്ത്രികം ചെയ്തിരിക്കുന്നു പാലായനത്തിന്റെ ഓരോ ഭാഗങ്ങളിലും എന്നെ പറയുന്നുള്ളൂ..വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക.

പലായനം 1

.
പാലായനത്തെ കുറിച്ച് കഥാകാരന്‍ പറയുന്നതും ഒന്ന് കേള്‍കാം.

"പലായനത്തിന്‍റെ നാള്‍വഴികള്‍
----------------------------------------------
1983 മുതല്‍
ഗള്‍ഫിലെത്തിയ 2013
വരെയുള്ള മുപ്പതു വര്‍ഷങ്ങള്‍ ഒരോരോ ലക്ഷ്യങ്ങളുമായി
പല നാടുകളിലേക്ക് പലപ്പോഴായി നടത്തിയ ചേക്കേറലുകള്‍ അതൊക്കെയും സ്വപ്നവും
തേടിയുള്ള ഒാരോ പലായനങ്ങളായിരുന്നു...
അതൊരു കാഘട്ടത്തിന്‍റെ കഥ കൂടിയാണ്...ഒരു പക്ഷേ
ഇന്നത്തെ തലമുറക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ്
എന്നാല്‍ നമ്മുടെ പിതാക്കന്‍മാര്‍ ഇതിലേറെയും പരീക്ഷണങ്ങള്‍ അനുഭവിച്ചിട്ടുണ്ട്...
ആ അനുഭവങ്ങളുടെ തീച്ചൂളകളിലൂടൊരു യാത്ര നാളെ മുതല്‍..."പലായനത്തിന്‍റെ നാള്‍വഴികള്‍"എന്ന പേരില്‍...ഇക്കാലമത്റയും എന്‍റെ അക്ഷരങ്ങളെ സ്നേഹിച്ച പ്രിയ ചങ്ങാതിമാരേ സഹോദരങ്ങളേ...
നിങ്ങളുടെയൊക്കെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
ഇബ്രാഹിം ക്യാമ്പസ്"


1 comment:

  1. palayanam entee koodi kadhayanu athukondu thannee njan ath valaree aswadihcu thanneeyanu vekunath thanathaya shailiyil ezhuthunna entee changathy ebrahim cambasinu ashamsakal arpikkunnu

    ReplyDelete