കൊച്ചിയിലെത്തിയിയിട്ടിപ്പോ ള്‍ ഒന്നരവര്‍ഷമായി മനസ്സിന്‍റെ നീറ്റല്‍ കെട്ടടങ്ങാനായി നാട്ടിലേക്കൊന്നു പോയി വരാന്‍ കൊതിയായി അങ്ങിനെയിരിക്കെ വര്‍ക്കിനു ഫിനാൻസ് ചെയ്യുന്ന ഗോപാല്‍ജി വിവരങ്ങളറിയാന്‍ വന്നു "നാളെ ബലിപെരുന്നാളാണ് വീട്ടില്‍ അത്യാവശ്യമായി പോകാന്‍ കുറച്ചു പെെസ വേണം" ഒന്നും പറയാതെ നൂറു രൂപാ എടുത്തു നീട്ടി അന്നു രാത്രി നേരം വെളുക്കാന്‍ ഒരു വര്‍ഷത്തിന്‍റെ ദെെര്‍ഘ്യമെടുത്തു..
അതിരാവിലെ ബസ്സില്‍ ഇൗരാറ്റുപേട്ടക്ക് പുറപ്പെട്ടു എത്തുമ്പോള്‍ പെരുന്നാൾ നമസ്കാരത്തിനായ് ആളുകൾ പള്ളിയിലേക്ക് വന്നു തുടങ്ങിയിരുന്നു...
വീട്ടില്‍ തന്നെ രണ്ടു ദിവസം കഴിച്ചു കൂട്ടി മനസ്സ് വല്ലാതെ പിടയുന്ന ഒരു വാര്‍ത്ത എന്നെ കാത്തിരിപ്പുണ്ടായിരുന്നു സ്വന്തമെന്ന് കരുതി പവിത്രമായ് മനസ്സില്‍ സൂക്ഷിച്ച പളുങ്കുപാത്രം ഏതുസമയവും വീണുടഞ്ഞേക്കാം നിരാശയുടെ കാര്‍മേഘം ഇരുണ്ട് കൂടിയപ്പോഴും എവിടെയോ പ്രതീക്ഷയുടെ മങ്ങിയ തിരിനാളം ഹൃദയത്തില്‍ തെളിഞ്ഞു നിന്നു...
അതിരാവിലെ ബസ്സില്‍ ഇൗരാറ്റുപേട്ടക്ക് പുറപ്പെട്ടു എത്തുമ്പോള്‍ പെരുന്നാൾ നമസ്കാരത്തിനായ് ആളുകൾ പള്ളിയിലേക്ക് വന്നു തുടങ്ങിയിരുന്നു...
വീട്ടില്‍ തന്നെ രണ്ടു ദിവസം കഴിച്ചു കൂട്ടി മനസ്സ് വല്ലാതെ പിടയുന്ന ഒരു വാര്‍ത്ത എന്നെ കാത്തിരിപ്പുണ്ടായിരുന്നു സ്വന്തമെന്ന് കരുതി പവിത്രമായ് മനസ്സില്‍ സൂക്ഷിച്ച പളുങ്കുപാത്രം ഏതുസമയവും വീണുടഞ്ഞേക്കാം നിരാശയുടെ കാര്‍മേഘം ഇരുണ്ട് കൂടിയപ്പോഴും എവിടെയോ പ്രതീക്ഷയുടെ മങ്ങിയ തിരിനാളം ഹൃദയത്തില്‍ തെളിഞ്ഞു നിന്നു...
വെെകിക്കൂടാ തിരിച്ച് പോകണം ജോലി തുടങ്ങണം പണക്കാരനായി വേഗം മടങ്ങി വരണം ഉമ്മായോട് മാത്രം യാത്ര പറഞ്ഞ് പുലര്‍ച്ചെ വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു, മക്ഡവലിന്‍റെ ബില്ല് ഒരു പാര്‍ട്ട് പാസായി വീണ്ടും വര്‍ക്കു തുടങ്ങി കോലഞ്ചേരി മഹാരാജാ ബാറിലാണ് ആദ്യത്തെ വര്‍ക്ക് മദ്യത്തിന്‍റെ പരസ്യം പൊതു സ്ഥലത്ത് എഴുതാന്‍ പാടില്ലാത്തതിനാല്‍ ബാറുകള്ക്കുള്ളിലാണെഴുതുന്
മാക്ഡവല്‍ ഡിപ്ലോമാറ്റ് വിസ്ക്കിയുടെ പച്ച ബോട്ടില്‍ വരച്ച് നമ്പര്‍ വണ്‍ മക്ഡവല്‍സ് എന്ന ഇറ്റാലിയന്‍ ഫോണ്ട് ചെയ്യുക അതില്‍ ഞാനാണു സ്പെഷ്യലിസ്റ്റ് ബ്രാണ്ടിയുടേത് ദാസും...
തോപ്പുംപടി,പറവൂർ,തിരുവല്ല,
കഷ്ടപ്പട്ടതും പണി ചെയ്തതും പട്ടിണികിടന്നതും ഞങ്ങള്‍ കമ്പനിയില്‍ ഞങ്ങളേക്കാള്‍ പ്രധാനികളായി ഇപ്പോള്‍ അവര്‍, എല്ലാം കുഴഞ്ഞു മറിയുന്നു കാല്‍ചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന അവസ്ഥ രണ്ടു വര്‍ഷത്തെ കഷ്ടപ്പാടുകള്‍ വൃധാവിലാകുന്നത് നോക്കി കണ്ണുനിറക്കാന്‍ മാത്രമേ കെല്‍പുണ്ടായിരുന്നുള്ളൂ പട്ടിണിയായിരുന്നപ്പോള്‍ ക്ഷീണം കൊണ്ട് നന്നായി ഉറങ്ങുമായിരുന്നു ഇപ്പോള്‍ അതും നഷ്ടപ്പെട്ടു മടങ്ങാന്‍ കെെയ്യില്‍ കാര്യമായൊന്നുമില്ല മനസ്സിലെ ചീട്ടു കൊട്ടാരങ്ങള്‍ ഒോരോന്നായ് തകര്‍ന്നു വീഴുന്നു. ഇവിടിനി പ്രതീക്ഷിക്കാനൊന്നുമില്ല, ഇതിനിടയിൽ വീണ്ടും വര്‍ക്ക് നിന്നു ഇനിയൊരു പട്ടിണിക്കാലം നേരിടാൻ കരുത്തില്ല പക്ഷേ
നാട്ടിലെത്തി എന്തുചെയ്യാന്‍ കഷ്ടിച്ചു ജീവിച്ചു പോകാമെന്നതിനപ്പുറം ഒന്നും നേടാനാവില്ല ആ സത്യം ഇപ്പോള്‍ തിരിച്ചറിയുന്നു....
സ്വന്തമായി മറ്റു കമ്പനിയുടെ വര്‍ക്കന്വേഷിച്ചു ഒരുപാട് കമ്പനി ഒാഫീസുകള്‍ കയറിയിറങ്ങി പലയിടത്തും വര്‍ക്കുണ്ട് അഡ്വാന്‍സ് തരില്ല പണം മുടക്കി ചെയ്യണം, മുടക്കാന്‍ എന്‍റെ കയ്യിലെവിടുന്നു പണം രണ്ടും കല്‍പിച്ച് നാട്ടിലേക്കു മടങ്ങുക തന്നെ അത്യാവശ്യ സാധനങ്ങളെല്ലാം
പായ്ക്ക് ചെയ്തു കൊച്ചിയോടു താല്‍ക്കാലിക വിട...
നാട്ടിലെത്തി പഴയ കൂട്ടുകാരോടൊപ്പം പുതിയ ചില കൂട്ടുകാരെയു കിട്ടി...
പ്രെെവറ്റ് ബസ്റ്റാന്‍റ് ബില്‍ഡിംഗില്‍ പുതിയ ഒാഫീസ് തുറന്നു കുറേ നല്ല വര്‍ക്കുകള്‍ കിട്ടി ഒപ്പം പാര്‍ലമെന്‍റ് ഇലക്ഷനും വന്നു നല്ല തിരക്ക് പക്ഷേ അതിനിടയില്‍ ഒാര്‍മ്മവച്ചകാലം മുതൽ എനിക്കെന്നു കരുതി മനസ്സില്‍ കൊണ്ടുനടന്ന മോഹം കെെയില്‍ നിന്ന്ന്നും വഴുതിപ്പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ...
ഹൃദയം മരവിക്കുന്ന വേദന ഉള്ളിലൊതുക്കി ചിരിച്ചും കളിച്ചും കൂട്ടുകാരോടൊത്തു നടന്നു, താങ്ങാനാവാത്ത നിരാശയും സങ്കടവും പുറത്തു കാണിക്കാതെ ആറ്റുവഞ്ചികള്‍ താരാട്ടുപാടുന്ന മീനച്ചിലാറിന്‍റെ തീരത്തെ മണല്‍പ്പരപ്പുകളില്‍ കണ്ണുനീരേറെ ഒഴുകിപ്പോയത് ആരുമറിഞ്ഞില്ല...
(തുടരും)
പലായനം 3

No comments:
Post a Comment