ശാന്താ വി നായര്‍ എന്ന ശാന്തേച്ചിയുടെ അസിസ്റ്റന്റ് ആയപ്പോൾ ഷെയർ ബിസിനസ്സിനോട് ഭയം തുടങ്ങി പണം പോകുന്തോറും വാശിയോടെ അവര്‍ ഷെയർ വാങ്ങിക്കൂട്ടി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതിന്റെ ഭീകരത, ഒരിക്കല്‍ അവരുടെ ഭര്‍ത്താവ് മയൂരയില്‍ വരുമ്പോഴാണ് അറിയുന്നത് വീട് പണയപ്പെടുത്തിയ ലക്ഷങ്ങള്‍ കൊണ്ടാണ് ഇൗ തീക്കളി നടത്തിയതെന്ന്...
ജോയ്സ് എന്ന കോഴിക്കോടുകാരനും ഞാനും മയൂരയിലെ നല്ല സുഹൃത്തുക്കളായി വെെകിട്ട് ചിലപ്പോളൊക്ക അവന്റെ കോടിമതയിലുള്ള മുറിയില്‍ പോകും...
നിസാം, ബിജു,ഷംസ്,സാബു,അസീം ഇവരുടേയെല്ലാം കുടുംബ സുഹൃത്തായി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല,
ഇതിനിടയില്‍ ഹാഷിം എന്റെ വീടിനടുത്ത് പുതിയ വീട് പണി തുടങ്ങി, കോട്ടയം ഉപേക്ഷിച്ചു കോയമ്പത്തൂർ പോകാൻ മടിയുണ്ടായിരുന്നെങ്കിലും അന്നത്തെ നല്ല ശമ്പളം ഒാര്‍ത്ത് പോകാൻ തയ്യാറായി,
ആദ്യത്തെ യാത്രയില്‍ സുക്കുവും മയൂരയിലെ അംഗമായ പാപ്പച്ചനും ഞാനും, മാരുതി എണ്ണൂറിലായിരുന്നു യാത്ര കോയമ്പത്തൂരിലെ സ്റ്റാര്‍ ഹോട്ടലായ 'സിറ്റി ടവറി'ലായിരുന്നു താമസം ഏ,സി, റൂമില്‍ കിടന്നിട്ടും ഉറക്കം വന്നില്ല ,എല്ലാം സ്വപ്നം പോലെയായിരുന്നു ഇടുക്കിയിലെ പുല്ലു മേഞ്ഞ കുടിലിലിലെ നാച്വറൽ തണുപ്പും കടം കയറി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ കാലവും, നാട്ടിലെ പുഴക്കരയില്‍ കള്ളനെപ്പോലെ ഒളിച്ചു താമസിച്ച കാലവും മനസ്സിലൂടെ കടന്നു പോയി, കൊച്ചിയില്‍ താമസിച്ച കാലത്ത് മറെെന്‍ ഡ്റെെവിലെ "സീ ലോര്‍ഡ്" ഹോട്ടലിന്റെ വെളിയില്‍ നിന്നു പണ്ട് ചിന്തിച്ചിരുന്നു ഇതൊക്കെ സിനിമാ താരങ്ങള്‍ക്കും കോടീശ്വരന്മാര്ക്കുമുള്ളതാ
മടങ്ങി വന്നശേഷം അടുത്ത ഞായറാഴ്ച ലക്ഷ്വറി ബസ്സിൽ കോയമ്പത്തൂരിലേക്ക് 'ഹണ്‍ഡ്രട് ഫീറ്റ്' റോഡിലെ സിങ്കപ്പൂർ പ്ലാസ ബില്‍ഡിംഗിലെ 'മയൂര'ക്കടുത്തുള്ള ഇടത്തരം ഹോട്ടലിലാണ് മുറിയെടുത്തത് പിന്നീട് അത് സ്ഥിരമാക്കി, രാവിലെ മലയാളം ഇംഗ്ലീഷ് പത്രങ്ങള്‍ വാങ്ങും
ഷെയർ വിലകളും അവലോകനങ്ങളും നോക്കും പിന്നെ ഭക്ഷണം കഴിച്ച് ഒമ്പതു മണിക്ക് ഫ്ളോറിലേക്ക് പത്തിന് ബിസിനസ്സ് തുടങ്ങും സുക്കുവിന്റെ ഒാര്‍ഡറുകള്‍ ഫോണില്‍ വരും അതനുസരിച്ച് വാങ്ങും വില്‍ക്കും അവിടെ പാലക്കാട് കാരായ കുറച്ച് മലയാളികളും മാര്‍വാടികളും പിന്നെ തമിഴരുമായിരുന്നു മെമ്പേഴ്സ് മൂന്ന് മണിക്ക് ട്രേഡിംഗ് കഴിയും വെെകിട്ട് ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി വിശ്രമം, ചില ദിവസങ്ങളില്‍ സിനിമക്ക് പോകും വീട്ടിലേക്ക് ഫോൺ ചെയ്യാനായി രാത്രി പത്ത് മണിക്ക് എസ്.റ്റി.ഡി ബൂത്തില്‍ ഉൗഴം കാത്തു മണിക്കൂറുകള്‍ നില്‍ക്കും അങ്ങിനെ വെള്ളിയാഴ്ചയാകുമ്പോള്‍ വെെകിട്ട് കോട്ടയത്തേക്ക് മടങ്ങും, വീണ്ടും ഞായറാഴ്ച കോയമ്പത്തൂരിലേക്ക്...
ഏതാനും മാസങ്ങള്‍ കടന്നു പോയി,ആഴ്ചതോറുമുള്ള യാത്ര ഒഴിവാക്കാനായി കോയമ്പത്തൂരിലെ ഗണപതിയില്‍ ഒരു വീട് വാടകക്കെടുത്തു അഡ്വാന്‍സ് കൊടുത്തു പക്ഷേ കുടുംബ സമേതം അങ്ങോട്ട് പോകുന്നതിനു മുന്നേ മയൂര അത്യാസന്ന നിലയിലായി കേസും ആളുകളുടെ നഷ്ടവും ബിസിനസ്സ് വളരെ കുറഞ്ഞു... മയൂരയിലെ പതിനായിരം രൂപ വിലയുള്ള എന്റെ അംഗത്വക്കാര്‍ഡ് തിരിച്ചു നല്‍കി
തന്ത്രപൂര്‍വ്വം പണം തിരികെ വാങ്ങി...
മയൂര പൂട്ടുമെന്ന് ഉറപ്പായപ്പോള്‍ പലരും മറ്റു ബിസിനസുകളേപ്പറ്റി ആലോചിച്ചു അങ്ങനെ സുക്കു വീണ്ടും എന്നെ വിളിച്ചു കാഞ്ഞിരപ്പള്ളിക്കാരന്‍ ജോഷിയും ചേർന്ന് വമ്പനൊരു "ലേഡീസ് ഗാര്‍മെന്റ്സ്" ഹോള്‍സെയില്‍ പ്രോജക്റ്റ് ആലോചിക്കുന്നു അതിനായി കേരളം മുഴുവൻ ചുറ്റി മാര്‍ക്കറ്റിംഗ് സര്‍വ്വേ നടത്തണം നല്ല ശമ്പളം തരും യാത്രയിലെ മുഴുവൻ ചിലവും, ഞാൻ ഒരു നിര്‍ദ്ദേശം വെച്ചു ഒറ്റക്കു പറ്റില്ല ഒരാളു കൂടി വേണം കൂടാതെ ഒരു വാഹനവും വേണം രണ്ടും സമ്മതിച്ചു അങ്ങിനെ ജോയ്സുമായി സംസാരിച്ചു അവനും റെഡി സുക്കുവിന്റെ സഹോദരൻ സുനില്‍ കാസിമിന്റെ കോട്ടയത്തെ "വേമ്പനാട് ലേക്ക് റിസോര്‍ട്ടി"ല്‍ വച്ച് ഇന്റർവ്യൂയും ഒരാഴ്ചത്തെ പരിശീനവും വിജയിച്ചെങ്കിലും ടെെ കെട്ടാന്‍ പഠിക്കലായിരുന്നു ഏറെ ബുദ്ധിമുട്ട്...
ശേഷം ഞങ്ങളെല്ലാവരും കൂടി കൊച്ചിയിലേക്ക്, നാല് ജോഡി വീതം പാന്റ്സ്,ഷര്‍ട്ട്,സോക്സ്, രണ്ട് ജോഡി ഷൂ,ടെെ,ബാഗ് എല്ലാം വാങ്ങി തന്നു സുക്കുവിന്റെ സഹോദരീ ഭര്‍ത്താവ് "സിയാദ് കോക്കര്‍"ന്റെ വീടും സന്ദര്‍ശിച്ച് കോട്ടയത്തേക്ക് മടങ്ങി, ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ബെെക്ക്, വിസിറ്റിംഗ് കാര്‍ഡ്, മറ്റു സ്റ്റേഷനറികള്‍ എല്ലാം തയ്യാര്‍... അങ്ങിനെ അടുത്ത പലായനം കേരളം മുഴുവനും ബെെക്കില്‍ സഞ്ചരിക്കല്‍ ഇക്കുറി കൂടെ കോഴിക്കോട് കാരന്‍ ജോയ്സും...
(തുടരും)
പലായനം 12
ഇബ്രാഹിം ക്യാമ്പസ്
ഒറിജിനല്‍ പോസ്റ്റ്

No comments:
Post a Comment