Monday, 9 January 2017

വോളിബോൾ - ഈരാറ്റുപേട്ടയുടെ കായിക വിനോദം.

                            
         ഓരോ നാടിനും ഏറെ പ്രിയപ്പെട്ട ഒരു കായിക വിനോദം ഉണ്ടാവും. പേട്ടയുടെ പ്രിയപ്പെട്ട കളിയാണ് വോളിബോൾ. മലപ്പുറത്തിന് ഫുട്ബോൾ എന്ന പോലയാണ് പേട്ടക്ക് വോളിബോൾ. ഓർമ വെച്ച നാൾ മുതൽ ഇവിടെ കൂടുതലായും കാണുന്ന കളിയും വോളി തന്നെ.

         ആരോഗ്യകരമായി വളരെ ഗുണമുള്ള കളിയാണിത്. ചെറുപ്പത്തിലെ മിഠായി പന്തുകളിയിൽ നിന്നും വലുതാവുമ്പോൾവോളിയിലേക്കുള്ള മാറ്റം തുടർ പ്രക്രിയയാണീ നാട്ടിൽ. വൈകുന്നേരം സജീവമാവുന്ന കോർട്ടുകൾ. ഇടിമുഴക്കം പോലുള്ള സ്മാഷുകൾ. ചെറിയ ചെറിയ പന്തയങ്ങൾ.കളിക്ക് ഊർജം നൽകാൻ ചുറ്റും കൂടുന്ന വോളിബോൾ ഹരമായ കാണികൾ. എല്ലാം ആവേശപ്പെരുമഴ ശ്രിഷ്ഠിച്ചിരുന്നു.
വേനൽക്കാലത്ത് വറ്റി വരണ്ടു കിടന്നിരുന്ന മീനച്ചിലാറ്റിലെ കോർട്ടുകൾ തൊട്ട് ഗവ: ഹൈസ്കൂൾ ഗ്രൗണ്ട്, മുട്ടംകവല, Ap ഗ്രൗണ്ട്, തേവരു പാറ, കടുവാ മു ഴി, നടക്കൽ, ഇളപ്പുങ്കൽ എന്നിവയെല്ലാം പ്രധാന കളിസ്ഥ്ലങ്ങളായിരുന്നു. ഒരു ദേശീയ വോളിക്കും, സംസ്ഥാm വോളിക്കും അരുവിത്തുറ സ്റ്റേഡിയം വേദിയായി. സംസ്ഥാന കേരളോൽസവം അടക്കം നിരവധി ടൂർണമെൻറുകൾ വിജയിച്ച മംഗളം വോളിക്ലബ്, V-One, സിക്സസ്, വിക്ടറി എന്നിവ ഈ രാറ്റുപേട്ടയിലെ പ്രമുഖ വോളിക്ലബുകളാണ്.

        എവിടെ ടൂർണമെൻറുണ്ടായാലും അവിടെല്ലാം പേട്ടക്കാരുടെ നിറസാന്നിധ്യം ഉണ്ടാവും.സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡൻറ് ചാർലി സർ നമ്മുടെ നാട്ടുകാരൻ തന്നെ. ബഷീറു കുട്ടി, മാന്ത്ര, യാസീൻ, ചാപ്പി, കെ.ഐ.നൗഷാദ്, കുട്ടൻ, സി റാജ് കണ്ടത്തിൽ, ഷിഹാബ് തെക്കേക്കര, നാസി, ബിജു കല്ലാച്ചേരി, PK മുജീബ്(മെമ്പർ) എന്നിവർ പഴയ കാല പ്രമുഖ കളിക്കാരാണ്. നാട് കൊണ്ട് ഈ രാറ്റുപേട്ടക്കാരനല്ലങ്കിലും, ആനക്കല്ലുകാരനായ ബിജു ഇസ്മയിൽ നമ്മുടെ നാട്ടിൽ ബോളു കൊണ്ട് ഇടിമുഴക്കം തീർത്ത താരമാണ്. പുതിയ തലമുറയിൽ ദേശീയ മൽസരം വരെ കളിച്ച നിയാസ്, അഫ്സൽ സത്താർ, സംസ്ഥാന താരം സവാദ്, അർഷാദ്, ഷെഫീഖ്, നാസർ, ഷംനാസ് എന്നിവരും മികച്ച നിലവാരം പുലർത്തുന്നു.അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മികച്ച താരങ്ങളായ കുഞ്ഞുമോൻ, റസാഖ് (sk-N- ജേഷ്ഠൻ ) എന്നിവരെ വിസ്മരിച്ചു കൂടാ.മികച്ച ഇടം കൈയ്യൻ പ്ല യ റാ യി രു ന്ന നൗഷാദ് വീണ് കിടപ്പിലായത് വേദനിക്കുന്ന സംഭവമാണ്. ദേശീയ റഫറി പാനലിലുള്ള സമീർ (ഗൗസ് ), കോച്ച് ജബ്ബാർ സർ എന്നിവരും നാടിന്റെ വോളിബോൾ രംഗത്ത് ഏറെ സംഭാവന നൽകിയവരാണ്. ജിമ്മി ജോർജ്, ഉദയകുമാർ, സിറിൾ സിവള്ളൂർ, അബ്ദുൾ റസാഖ്, ടോം ജോസ്, ബിജു.ടി.സി, ഷിജാസ് മുഹമ്മദ്, ഷാംജി, കപിൽ ദേവ് തുടങ്ങി നമ്മുടെ നാട്ടിൽ പന്തുതട്ടാത്ത ഇൻറർനാഷണൽ താരങ്ങൾ കുറവാണ്.

        സ്റ്റാൻറിംഗിൽ നിന്ന് റാലി സിസ്റ്റത്തിലെക്കുള്ള മാറ്റം കളിക്ക് ആവേശം കുറച്ചെങ്കിലും, പുതിയ തലമുറകളിയോട് താൽപര്യം കാട്ടാത്തത് വേദനാജനകമാണ്.
കോർട്ടുകളുടെ അഭാവവും പ്രധാന പോരായ്മ തന്നെ. പുതിയ തലമുറയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കായിക വിനോദങ്ങളോടുള്ള താൽപര്യക്കുറവിനു ഒരു കാരണമാണ്. കളിസ്ഥലങ്ങൾക്ക് ഇടം കണ്ടെത്താൻ ഭരണാധികാരികളും ശ്രദ്ധ പുലർത്തേണ്ടതാണ്. പുതിയ പുതിയ കായിക താരങ്ങൾ ഉയർന്ന് വന്ന് നമ്മുടെ നാട് കായിക ഭൂപടത്തിൽ ഉയർന്ന സ്ഥാനം തന്നെ നിലനിർത്താൻ നമ്മുക്ക് കൂട്ടായി പ്രവർത്തിക്കാം. 




No comments:

Post a Comment