Wednesday, 18 January 2017

പലായനം 4


ശനിയും ഞായറും മാത്രമായി തുടങ്ങിയ കച്ചവടം പടിപടിയായി
എല്ലാ ദിവസവുമായി, പള്ളിയില്‍ പോകാനും ചരക്കെടുക്കാനും വെള്ളിയാഴ്ച അവധിയാക്കി,ഒാലമേഞ്ഞ് പനമ്പുകൊണ്ട് മറച്ച പള്ളിയില്‍ ഒരു ഉസ്താദേയുണ്ടായിരുന്നുള്ളൂ എല്ലാവരും "പൂപ്പാ"എന്നു വിളിക്കും 'ഉപ്പൂപ്പാ' ലോപിച്ച് 'പൂപ്പാ' ആയതാവാം കോഴിയെ അറുക്കല്‍, പ്രശ്നപരിഹാരത്തിനായ് മന്ത്രം ജപിക്കല്‍ ഇതൊക്കെയുണ്ടായിരുന്ന മൂപ്പര്‍ സര്‍വ്വമതസമ്മതനായിരുന്നു...
വര്‍ഗ്ഗീയത അറിയില്ലാതിരുന്ന അക്കാലത്ത് പൂപ്പാക്ക് രാമചന്ദ്രൻ,രവി
എന്നിവരുടെ ചായക്കടയില്‍ ഭക്ഷണം "ഫ്രീ"ആയിരുന്നു...
അബുവും മായീനും മാറിമാറി വെള്ളിയാഴ്ച നാട്ടില്‍ വരും കിട്ടിയ കളക്ഷന്‍ ഹോള്‍സെയില്‍ പാര്‍ട്ടികള്‍ക്കു വീതിച്ചു കൊടുക്കും അതിലും കൂടുതൽ ചരക്ക് വീണ്ടും എടുക്കും, ബിസിനസ് ഒന്നാന്തരം,  ലാഭം ഇടക്കിടെ കൂട്ടിനോക്കും അവിശ്വസനീയം എണ്‍പതു ശതമാനം പിരിഞ്ഞു കിട്ടിയാല്‍ പോലും ഇരട്ടിക്കും മേലേ ലാഭം...

ഞാൻ ആഴ്ചയിൽ
രണ്ടു ദിവസം ഇവിടെ വരും
നാട്ടില്‍ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു
പഴയൊരു മാനുവല്‍ ഫോക്കസ് ക്യാമറയുമായാണ് ഇത്തവണ ഞാൻ പിരിവിനു പോയത് അത് പിന്നീടെന്നെ ഫ്രീലാന്‍റ് ഫോട്ടോ ഗ്രാഫര്‍ എന്ന നിലയിലേക്കെന്നെ ഉയർത്തി വിവാഹം,പാലുകാച്ചല്‍, ആദ്യ കുര്‍ബാന, ഫാമിലി ചിത്രങ്ങള്‍ അതും നല്ലൊരു വരുമാന മാര്‍ഗ്ഗമായി എറണാകുളത്ത് "ബാവന്‍സ്"ല്‍ കൊണ്ട് പോയി വാഷ് ചെയ്തു പ്രിന്‍റിനു ഒാര്‍ഡര്‍ നല്‍കി വരും അവര്‍ വി.പി.പി. ആയി അയച്ചുതരും...
കുരുമുളകും ഏലവും കാപ്പിയും വിളവെടുപ്പു തുടങ്ങി..
വിളവ് അല്‍പം മോശമാണെങ്കിലും വിളകള്‍ക്ക് നല്ല വിലയുണ്ട് അതിനാൽ ഗ്രാമത്തിലുള്ളവര്‍ പൊതുവേ സന്തോഷത്തിലാണ്

കൃഷിയുള്ളവര്‍ക്ക്
വിളവും ഇല്ലാത്തവര്‍ വിളവെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍
എവിടെയും സമ്പല്‍ സമൃദ്ധി,ഗ്രാമത്തിന് നടുവിലായി മെയിൽ റോഡ് കടന്നു പോകുന്ന ചെറുപട്ടണം ഇതാണ് "സിററി" വെെകുന്നേരം ഏതാണ്ടെല്ലാവരും
"സിററി"യിലേക്കിറങ്ങും സജീവമായ വഴികള്‍, സന്ധ്യ യാകുമ്പോള്‍ കടകളില്‍ പെട്രോമാ‍ക്സുകള്‍ കത്തിതുടങ്ങും മഞ്ഞില്‍ കുളിച്ചു നില്‍കുന്ന സിററിയിലേക്ക് ഉള്‍ പ്രദേശങ്ങശങ്ങളില്‍ നിന്നും ആളുകളെയുമായി ജീപ്പുകള്‍
വരുന്നു പോകുന്നു എവിടെയും തിക്കും തിരക്കും വഴിയോക്കച്ചടക്കാരും ജീപ്പുകാരും ആകെയൊരു മേളമാണ്...രാത്രി ചായക്കടകളില്‍ കഞ്ഞിയും പയറും പപ്പടം ചുട്ടതും കിട്ടും തണുപ്പിനു ഒന്നാന്തരം, അത്യാവശ്യം ജോലിത്തിരക്കുകള്‍ കഴിഞ്ഞവര്‍ ഒന്നു മിനുങ്ങാന്‍ ആരംഭിക്കും ചാരായം, കള്ള്,വാററ്, ചിലര്‍ക്ക് "പട്ടാളം" കള്ളാണ് ജനപ്രിയന്‍ കാരണം അവിടെ ചെത്തുന്ന കള്ള് നാട്ടുകാരെല്ലാരും കൂടി കുടിച്ചാലും തീരില്ല അതിനാൽ മായം ചേർക്കേണ്ട ആവശ്യമില്ല ഒറിജിനല്‍ കള്ള് കിട്ടും ഷാപ്പ് കാരന്‍ സുപ്രന്‍ പറയും "ബാക്കി വന്നഒരു കന്നാസ് ആറ്റിലെ പാറയിടുക്കില്‍ വെള്ളത്തില്‍ താഴ്ത്തി വെച്ചിരിക്കുകയാണ്"

ടാക്സി ഡ്രൈവര്‍ സുകു എന്‍റെ നല്ല ചങ്ങാതിയായപ്പോള്‍ ഞാനെന്‍റെ ആഗ്രഹം പറഞ്ഞു ഡ്രൈവിംഗ് അറിയാം പക്ഷേ ഒന്ന് "കെെതെളിയണം" ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ അടിമാലിയിലേ ബാര്‍ ഉള്ളൂ ചിലർ കൂട്ടം ചേർന്നു ജീപ്പ് വിളിച്ച് അവിടെ പോയി സെക്കന്‍ഡ് ഷോയും കണ്ട് നന്നായി മിനുങ്ങി തിരിച്ചു വരും പലപ്പോഴും സുകുവിന്‍റെ വണ്ടിയില്‍ "കെെതെളിയാന്‍" ഞാനായിരിക്കും ഡ്രൈവര്‍...പത്തു മണി കഴിഞ്ഞാൽ പിന്നെ പാട്ട്,തെറി,വെല്ലു വിളി,രാഷ്ട്രീയം ,തല്ല് ഇവയൊക്കെ സിറ്റിയിലെ പതിവ് കാഴ്ചകൾ റൂട്ടില്‍ കാണാതിരുന്നവരേയും തിരഞ്ഞ് ഇതിനിടയിലൂടെ ഞങ്ങളും കറങ്ങി നടക്കുന്നുണ്ടാവും...
"രണ്ടെണ്ണം വിട്ടു" കാലുറക്കാത്ത കെട്ടിയന്‍മാരേയും കൊണ്ട് സ്ത്രീകൾ അവര്‍ക്ക് വേണ്ട സാധനങ്ങൾ വാങ്ങി മലമുകളിലെ വീടുകളിലേക്ക് കൂട്ടം കൂട്ടമായി ഉച്ചത്തില്‍ വിശേഷങ്ങൾ പറഞ്ഞു നടന്നു തുടങ്ങും ....
കച്ചവടവും ഫോട്ടോഗ്രാഫിയുമായി തിരക്കിലോടുന്നതിനിടയില്‍ കീറിയ വയലറ്റു പട്ടുപാവാടയും ബ്ലൗസുമിട്ട തുമ്പപ്പൂവിനേക്കാള്‍ നെെര്‍മല്ല്യം തുളുമ്പുന്ന എപ്പോഴും പുഞ്ചിരിക്കുന്നൊരു പെണ്‍കുട്ടി എന്‍റെ ക്യാമറയിലെ "കോണിക്ക"ഫിലിമിലേക്ക് പതിയുന്നതിനോടൊപ്പം എന്‍റെ ഹൃദയമാകുന്ന സെല്ലുലോയ്ഡിലേക്കും പതിഞ്ഞത്
ഞാനറിഞ്ഞില്ല...


പലായനം 5 ഇബ്രാഹിം ക്യാമ്പസ്‌ 
ഒറിജിനല്‍ പോസ്റ്റ്‌
(തുടരും)

No comments:

Post a Comment