Saturday, 9 June 2018

എന്റെ കഥ

#പുസ്തക_പരിചയം - 9

എന്റെ കഥ

"ഒരു കുരുവിയുടെ ദുരന്തം" എന്നാണ് ആദ്യ അദ്ധ്യായത്തിന്റെ തലക്കെട്ട്, കുരുവിയുടെ ലാഘവത്തോടെ, ജീവിതത്തെ ഭാരമില്ലാതെ കണ്ട മലയാളത്തിന്റെ വിശ്വസാഹിത്യകാരിയുടെ ആത്മകഥയാണ് "എന്റെ കഥ". അവരിലെ എഴുത്തുകാരിയെ മാധവിക്കുട്ടി എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇരുപത്തി എട്ടു തലക്കെട്ടുകളിലായി യാഥാർഥ്യമോ അയഥാർത്യമോ ആയ ഒരു ജീവിതം അവർ വരച്ചിടുന്നു, യാഥാർഥ്യത്തിന്റെയും ഫാന്റസിയുടെയും മധ്യയുള്ള നേർത്ത പാടയിലൂടെ ആയിരുനു അവരുടെ ജീവിതം എന്ന് അടുത്തറിയാവുന്നവർ പറയുന്നു.
മലയാളിയുടെ സദാചാര മൂല്യങ്ങളെ മുഴുവൻ പാടെ നിരാകരിച്ചു കൊണ്ട് ലവലേശം ഭയമില്ലാതെ പേനയും മനസും സഞ്ചരിക്കുന്നിടത്തേക്ക് ഒഴുകുകയാണ് "എന്റെ കഥ" എന്ന് പറയാം.

ലൈംഗികതയെ ബന്ധങ്ങളെ അസ്വാഭാവികമായി അവർ കാണുന്നേയില്ല, സ്വച്ഛമായി ഒഴുകുന്ന നദിയെ തടസപ്പെടുത്താതെ മത്സ്യങ്ങൾ നീങ്ങുന്നത് എത്രത്തോളം   സ്വാഭാവികമാണോ അതിനേക്കൾ സാധാരണമായി, ഒരു പക്ഷെ പവിത്രമായി അവർ അവതരിപ്പിച്ചിരിക്കുന്നു. ഈ രചന മാധവിക്കുട്ടി അനുഭവിച്ച ജീവിതമല്ല,  യാഥാർഥ്യങ്ങളും അവരുടെ  ഭാവനകളും ചേർത്ത് വായനക്കാരനെ കമ്പളിപ്പിക്കുകയാണ് എന്നും, ഇതിൽ അവരുടെ ചുറ്റുപാടുകളും ഒപ്പം ജീവിച്ച മനുഷ്യരുമെല്ലാമുണ്ട്, അത് കൊണ്ട് യാഥാർഥ്യമാണ് എന്ന് മറ്റൊരു വിഭാഗവും നിരന്തരം ചർച്ചകൾ ഇപ്പ്പോഴും നടക്കുന്നു. കെപി അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ്.’
 ഇതിനു സമാനമായൊരു സ്ത്രീ രചന മലയാളത്തിൽ  മുൻപോ ശേഷമോ ആത്മ കഥ രൂപത്തിൽ ഉണ്ടായിട്ടില്ല എന്നത്തിൽ  നിരൂപകർ ഏകാഭിപ്രായക്കാരാണ്. "Everyone Should Read Before They Die " എന്ന ഗണത്തിൽ പെടുത്താവുന്ന ആദ്യ 10 രചനകളിൽ ഒന്നാണ് ഇത്.
110 ഓളം  പേജുള്ള "എന്റെ കഥ" പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി. ബുക്ക്സ് ആണ്. 1973 പ്രസിദ്ധീകരിച്ച  "എന്റെ കഥ" യുടെ 65 ആമത് എഡിഷൻ ആണ് ഇപ്പൊ മാർക്കറ്റിൽ ലാഭ്യമായിട്ടുള്ളത്.

വരികൾ :  ഷെബീബ് ഖാൻ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment