#ഒരു സങ്കീർത്തനം പോലെ
#പെരുമ്പടവം ശ്രീധരൻ
സങ്കീർത്തനം പബ്ലിക്കേഷൻസ്
സമീറും അന്നയും ഇന്ന് വൈറലാണല്ലോ..
ആരാണീ അന്ന....?
അന്നയെ അറിയാൻ അവരുടെ തീവ്രപ്രണയത്തെക്കുറിച്ചറിയാൻ
ഒരു വ്യക്തിക്ക് മറ്റൊരാളുടെ ജീവിതത്തിൽ എങ്ങിനെ സ്വാധീനിക്കാമെന്നറിയാൻ ...
പെരുമ്പടവത്തിൻ്റെ ഒരു സങ്കീർത്തനം പോലെ വായിക്കുക.
വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ കാമുകി.
തന്നേക്കാൾ ഏറെ പ്രായം കുറഞ്ഞ അന്നയോടുള്ള തീവ്രപ്രണയം വരച്ചിട്ട നോവലാണ് പെരുമ്പടവം ശ്രീധരൻ്റെ 'ഒരു സങ്കീർത്തനം പോലെ'.
1992ൽ ദീപിക വാർഷിക പതിപ്പിൽ അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. വയലാർ അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഈ കൃതി മലയാളത്തിലെ ബെസ്റ്റ് സെല്ലറിലൊന്നാണ്.
ഏകദേശം 50 ഓളം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.
കൃതികൾ ഉദാത്തമാവാൻ, കഥാപാത്രങ്ങൾ ജീവസുറ്റതാകാൻ കഥാകാരന്മാർ പലപ്പോഴും കഥാപാത്രങ്ങളായി രൂപാന്തരപ്പെടാറുണ്ട്.
'ചൂതാട്ടക്കാരൻ' എന്ന നോവലിൻ്റെ രചനയിൽ ഏർപ്പെട്ടിരിക്കുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ പകർത്തിയെഴുത്തിന്നെത്തുന്ന അന്ന...
അദ്ദേഹത്തിൻ്റെ ജീവിതത്തെ സ്വാധീനിക്കുന്നതും ഒടുവിൽ ജീവിത പങ്കാളിയാകുന്നതും ഇതിനിടയിലുള്ള ആത്മ സംഘർഷങ്ങളും ഒക്കെയായി വായനക്കാരൻ്റെ ഹൃദയം കീഴടക്കുകയാണ് പെരുമ്പടവം തൻ്റെ തൂലികയിലൂടെ.
ഹൃദയത്തിന് മേൽ ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള, ചൂതാട്ടക്കാരനായ ദസ്തയേവ്‌സ്കിയും അദ്ദേഹത്തെ ചൂഷണം ചെയ്യാൻ കെണിയൊരുക്കി കാത്തിരിക്കുന്ന പ്രസാധകനും ചേർന്ന് സംഭവബഹുലമാക്കിയിരിക്കുകയാണ് ഈ നോവലിൻ്റെ ആദ്യാവസാനം.
വരികൾ : അമീൻ ഒപ്റ്റിമാ
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment