Saturday, 30 June 2018

സ്ത്രൈണ കാമസൂത്രം

#പുസ്തക_പരിചയം - 18

ലൈംഗികത എന്ന് കേട്ടാൽ പലരുടെയും മുഖം ചുളിയും. അപ്പോൾ സ്ത്രീ ലൈംഗികത എന്ന് കേട്ടാലോ?

KR ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രം
മലയാളിയുടെ കപട ലൈംഗിക സദാചാരത്തെ പൊളിക്കുന്ന ഒന്നാണ്.
ലൈംഗികതയിൽ പുരുഷന് ആധിപത്യവും സ്ത്രീക്ക് വിധേയത്വവും ആണ് പാലിച്ച് പോരുന്ന പതിവ്. സ്ത്രീയുടെ ലൈംഗിക താത്പര്യങ്ങളെക്കുറിച്ച് പുരുഷന് വലിയ ധാരണയൊന്നുമില്ല ആശങ്കയുമില്ല.. സ്ത്രീക്കും അങ്ങനെ തന്നെ.
കാമസൂത്രം എഴുതുമ്പോൾ വാത്സായനും പുരുഷ കേന്ദ്രീകൃത ലൈംഗികതെയെക്കുറിച്ച് എഴുതിയതും അതേ കാരണം കൊണ്ടാണ്..
ഇവിടെ ഇന്ദിര കാമസൂത്രത്തെ സ്ത്രീപക്ഷ വായനക്ക് വിധേയയാക്കുകയും പുരുഷലൈംഗിക ധാരണകളെ തിരുത്തുകയും ചെയ്യുന്നു.
കേരളത്തിലെ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് തയ്യാറാക്കിയിരിക്കുന്ന സർവേ കുറിപ്പ് എറെ ചിന്തിപ്പിക്കുന്നതാണ്. സ്ത്രീയുടെ പക്ഷത്ത് നിന്നുള്ള കാമസൂത്ര രചന നടത്തിയ ഇന്ദിര ധീര എന്ന പദത്തിന് അർഹയാണ്.

വരികൾ : സമീറ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment