#പുസ്തക_പരിചയം - 17
The God of Small Things
ഇന്ത്യൻ എഴുത്തുകാരിയായ അരുന്ധതി റോയുടെ പ്രഥമ നോവലാണ് "the god of small things" ഈ ക്രിതിക്ക് 1996 ലെ ബുക്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥാകാരി ജനിച്ചു വളര്‍ന്ന കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് നോവലിന്റെ രചന.
അമ്മു എന്ന സിറിയൻ ക്രിസ്തീയ കുടുംബിനിയുടേയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണനയാണ് കഥയുടെ കേന്ദ്രം. അമ്മു, വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിലാറിന്റെ തീരത്ത് കണ്ട് മുട്ടിയിരുന്നു. ഈ ബന്ധം മനസിലാക്കിയ സവർണ ക്രിസ്തീയ ബന്ധുക്കളും, ഒരു കമ്യൂണിസ്റ്റ് ആയ വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേര്‍ന്ന് ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇന്‍സ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് പുസ്തകം നമ്മോട് പന്ക് വെക്കുന്നത്....
വരികൾ : ആഷിക് ലത്തീഫ്
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment