Friday, 15 June 2018

കമല സുരയ്യ, സഫലമായ സ്‌നേഹാന്വേഷണം ശൈഖ് മുഹമ്മദ് കാരക്കുന്ന്

#പുസ്തക_പരിചയം - 15

കമല സുരയ്യ, സഫലമായ സ്‌നേഹാന്വേഷണം
ശൈഖ് മുഹമ്മദ് കാരക്കുന്ന്

കമലിന്റെ 'ആമി'യുടെ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു പുസ്തകമാണ് 'കമല സുരയ്യ, സഫലമായ സ്‌നേഹാന്വേഷണം' എന്ന കൃതി. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് കാരക്കുന്ന രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഐ.പി.എച്ചാണ്. കമല  സുരയ്യയുമായുള്ള പത്ത് വർഷത്തോളം നീണ്ട അനുഭവങ്ങളിലൂടെ അദ്ദേഹം അറിഞ്ഞ കമലയെ കൈരളിക്ക് പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. കമലയുടെ മകൻ എം.ഡി നാലപ്പാടിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങിയാണ് ഈ പുസ്തകം തയാറാക്കിയതെന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നു. അമ്മയെ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങൾ ചരിത്രത്തിൽ ഇടം നേടാതിരിക്കാൻ ഇത് കൂടിയേ തീരൂ എന്ന് എം.ഡി നാലപ്പാട് പറയുന്നു. അദ്ദേഹം തന്നെയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
കടവന്ത്ര മുതൽ പാളയം വരെ, എഴുത്തും ജീവിതവും, ആർദ്രതയുടെ ആൾരൂപം, സഫലമായ സ്‌നേഹാന്വേഷണം, സ്വാതന്ത്ര്യം സുരക്ഷിതത്വം, പ്രതികരണങ്ങൾ പ്രതിഫലനങ്ങൾ, ശ്രദ്ധേയമായ നിരീക്ഷണങ്ങൾ, പ്രയാണം പറുദീസ തേടി എന്നിങ്ങനെ എട്ട് അധ്യായങ്ങളിലായാണ് കമലയുടെ ഇസ്ലാമിലേക്കുള്ള പ്രയാണവും അനന്തര ഫലങ്ങളും ഗ്രന്ഥകാരൻ വരച്ചിട്ടിരിക്കുന്നത്.
അവസാന ദിവസങ്ങളിൽ ആശുപത്രി കിടക്കയിൽവെച്ച് രചിച്ച കവിതകളുടെ മലയാള വിവവർത്തനവും 150 പേജുള്ള പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

വരികൾ : സജിത് ഈരാറ്റുപേട്ട

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment