#പുസ്തക_പരിചയം - 2
മനുഷ്യന് ഒരു ആമുഖം
(സുഭാഷ് ചന്ദ്രന്‍)
''പൂര്‍ണ്ണ വളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍''
എന്ന് നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്. ജീവിതത്തിന്റെ അന്ത:സത്ത മനസിലാക്കാതെ, വെറുതെയിങ്ങനെ ജീവിച്ചുപോകുന്നതില്‍ കാര്യമില്ലെന്ന് മനുഷ്യന് ഒരു ആമുഖം അനുഭവപ്പെടുത്തുന്നു.
ശിലയില്‍ കൊത്തിയെടുത്തത് പോലുള്ള അനേകം കഥാപാത്രങ്ങള്‍,വെെകാരികത തിങ്ങിനില്‍ക്കുന്ന ജീവിതത്തിലെ സവിശേഷ മുഹൂര്‍ത്തങ്ങള്‍,എല്ലുറപ്പുള്ള ഭാഷ,മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങള്‍,
മനുഷ്യനൊരാമുഖം പറയാന്‍ ഇത്ര ചെെതന്യവത്തായ ഗ്രന്ഥം വേറൊന്നില്ലെന്ന് പറയാന്‍ കഴിയും,സുദൃഢമായ ശെെലിയാല്‍ വേറിട്ട് നില്‍ക്കുന്നു സുഭാഷ് ചന്ദ്രന്‍റെ ഈ നോവല്‍.....
നോവല്‍ വായിച്ച്, നായകനായ ജിതേന്ദ്രനോടുള്ള സ്‌നേഹം മൂത്ത് ജിതേന്ദ്രന്റെ മക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടിയെന്ന് കത്തോടെ ഒരു ജോഡി സ്വര്‍ണ്ണക്കമ്മലുകള്‍ പാഴ്‌സലായി സുഭാഷ് ചന്ദ്രന്റെ വീട്ടിലെത്തി. ഒരെഴുത്തുകാരന് വായനക്കാരന്റെ വക കിട്ടിയ സ്‌നേഹസമ്മാനം..! മനുഷ്യന് ഒരു ആമുഖം പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പതിനാറായിരത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്.... കിട്ടിയ പുരസ്‌കാരങ്ങള്‍ ഏറെ. നോവലിനെ ആധാരപ്പെടുത്തിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല.....
വരികൾ : തൽഹാ നദ്‌വി
#പുസ്തകോത്സവം18
No comments:
Post a Comment