ഈരാറ്റുപേട്ട: എന്റെ ഈരാറ്റുപേട്ട മൊബൈൽ ആപ്ലിക്കേഷന്റെ ഡാറ്റാ ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രൂപ്പ് അഡ്മിൻ നസീബ് വട്ടക്കയത്തിന് ഡാറ്റകൾ കൈമാറി പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് നിർവഹിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷകളുടെ വിവരശേഖരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂനിയനു വേണ്ടി സ്‌നേഹാദരൻ നിർവഹിച്ചിരുന്നു. എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയുടേയും സമീപ പ്രദേശങ്ങളിലേയും മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി വിപുലമായ രീതിയിലുള്ള ആപ്ലിക്കേഷനാണ് തയാറായിക്കൊണ്ടിരിക്കുന്നത്. ആപ്ലിക്കേഷനിൽ പ്രദേശത്തെ വിവിധ സേവനങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, പൊതു പ്രവർത്തകർ, സംഘടനകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമേ പ്രധാന വാർത്തകളുടെ അപ്‌ഡേഷനും ഉണ്ടായിരിക്കും. ഏതാനും ദിവസങ്ങൾക്കകം തന്നെ ആപ്ലിക്കേഷൻ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തീയതി : 03.07.2018
തീയതി : 03.07.2018

No comments:
Post a Comment