ഈരാറ്റുപേട്ട: എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ദുരന്ത നിവാരണത്തിനു കൈത്താങ്ങായവരുരെ സംഗമത്തിൽ വെച്ച് മൊബൈൽ ആപ്ലിക്കേഷൻ നാടിനു സമർപ്പിച്ചു.ഇരുപത്തി രണ്ടോളം കൂട്ടായ്മകളുടെ പ്രതിനിധികളും പൊതു ജനങ്ങളും പങ്കെടുത്ത പ്രൗഡ്ഡമായ വേദിയിലാണ് ചടങ്ങ് നടന്നത്. എന്റെ ഈരാറ്റുപേട്ട മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നൽകി ആദരിച്ച എസ്.കെ നൗഫലും നന്മക്കുട്ടം കൂട്ടായ്മയുടെ പ്രതിനിധി അഷ്‌റഫ് കുട്ടിയും ചേർന്നാണ് സമർപ്പണ കർമം നടത്തിയത്. ആപ്ലിക്കേഷനിൽ ഇനിയും വിവരങ്ങൾ ചേർക്കാൻ കഴിയുമെന്നും പുതുതായി ചേർക്കുന്ന വിവരങ്ങൾ ഇൻസ്റ്റാൾ ചെയ്തവരുടെ മൊബൈലിൽ ഓട്ടോമാറ്റിക്കായി അപ്ഡേറ്റാകുമെന്നും സംഘാടകർ അറിയിച്ചു.
തീയതി : 17.09.2018

No comments:
Post a Comment