Tuesday, 18 June 2019

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ കരിയർ ഗൈഡൻസ് സെമിനാറും, ന്യൂസ് മേക്കർ '18 അവാർഡ് വിതരണവും നടത്തി.


ഈരാറ്റുപേട്ട: എന്റെ ഈരാറ്റുപേട്ട ഫേസ് ബുക്ക് കൂട്ടായ്‌മയുടെയും, മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംന്റെയും, വിൻ മാർട്ട് സൂപ്പർമാർക്കറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറും, ന്യൂസ് മേക്കർ '18 അവാർഡ് വിതരണവും നടന്നു. യോഗം ഈരാറ്റുപേട്ട മുൻസിപ്പൽ ചേർമാൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. നിതീഷ് സ്വാഗതവും അഡ്വ. അബ്രഹാം ചിട്ടിശ്ശേരി അധ്യക്ഷതയും അഡ്വ വിപി നാസർ ആശംസയും, നസിബ് വട്ടകയം നന്ദിയും പറഞ്ഞു. 2018 ലെ എന്റെ ഈരാറ്റുപേട്ട ന്യൂസ് മേക്കർ അവാർഡ് ഈരാറ്റുപേട്ട മുൻസിപ്പൽ ചേർമാൻ വി കെ കബീർ. അസ്ഹർ മുഹമ്മദിന് നൽകി നിർവഹിച്ചു. 5000 രൂപയുടെ ക്യാഷ് അവാർഡ് വിൻമാർട്ട് ഗ്രുപ്പിന്ന് വേണ്ടി ആദിൽ മുഹമ്മദ് നൽകി. 2019 പാർലമെന്റ് ഇലക്ഷൻ പ്രവചന മത്സര വിജയി സവാദിന് ഈരാറ്റുപേട്ട മുൻസിപ്പൽ സ്റ്റാൻഡിൽ കമ്മറ്റി ചേർമാർ വി പി നാസർ ക്യാഷ് അവാർഡ് നൽകി. എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയുടെയും മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംന്റെയും സംയുകത ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലസ് ബറക്കാത് മഹൽ ഓഡിറ്റോറിയത്തിൽ നടന്നു. 



വിദഗ്ധ കരിയർ ഗൈഡൻസ് വിദഗ്ധൻ കൃഷ്ണരാജ് ക്ലസ് നയിച്ചു. ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം അഡ്വ. അബ്രഹാം ചിട്ടിശ്ശേരി ( ലീഗൽ അഡ്വൈസർ മംഗളം കോളേജ് ഓഫ് എഞ്ചിനീയഗ് ) റഹിസ് പടിപ്പുരക്കൽ, നസിബ് വട്ടക്കയം ( അഡ്മിൻ എന്റെ ഈരാറ്റുപേട്ട ) എന്നിവർ ചേർന്നു നിർവഹിച്ചു. സാജിദ് ഈരാറ്റുപേട്ട, മുഹമ്മദ്‌ ഷിബിലി എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment